തെമുൽജി ഭികാജി നരിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Temulji Bhicaji Nariman
Temulji Bhicaji Nariman.jpg
Nariman in his freemason's robes
ജനനം3 September 1848
മരണംAugust 1940 (aged 91)
ദേശീയതIndian
തൊഴിൽObstetrician and physician
അറിയപ്പെടുന്നത്Founding Bombay's Parsi Lying-in Hospital in 1887
Medical career
Notable prizes1909 Kaisar-i-Hind Medal

സർ തെമുൽജി ഭികാജി നരിമാൻ (ഓഗസ്റ്റ് 1940 3 - സെപ്റ്റംബർ 1848) (തെഹ്മുൽജി ബി നരിമാൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്) ബോംബെയിൽ (ഇപ്പോൾ മുംബൈ) നിന്നുള്ള ഒരു പാഴ്സി പ്രസവചികിത്സവിദഗ്ധൻ ആണ്.1887 ൽ ബോംബെയിലെ ആദ്യത്തെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികളിലൊന്ന് അദ്ദേഹം സ്ഥാപിച്ചു. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ പ്ലേഗ് പകർച്ചവ്യാധിയെത്തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം 1914 ൽ നൈറ്റ് ആയി.

ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം അതിന്റെ ഡീനായി മെഡിക്കൽ വിദ്യാഭ്യാസത്തിൽ സജീവമായി തുടർന്നു. ഇരുപത്തിയൊന്ന് വർഷത്തോളം പ്രസവ ആശുപത്രിയുടെ തലവനായ അദ്ദേഹം ബോംബെയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ പ്രസിഡന്റായി. 1909 ൽ അദ്ദേഹം കൈസർ-ഇ-ഹിന്ദ് മെഡൽ നേടി.

ആദ്യകാല ജീവിതവും കുടുംബവും[തിരുത്തുക]

തെമുൽജി ബി നരിമാൻ 3 സെപ്റ്റംബർ 1848 ന് ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു. [1]

1853-ൽ 5 വയസ്സുള്ളപ്പോൾ കസിനെ വിവാഹം ചെയ്ത അദ്ദേഹം 86 വർഷങ്ങൾക്ക് ശേഷം 1997 ൽ ലേഡി നരിമാനെ വിവാഹം ചെയ്തു. രണ്ട് വിവാഹങ്ങൾക്കിടയിലെ ഔദ്യോഗികമായി രേഖപ്പെടുത്തിയ ദൈർഘ്യമേറിയ കാലയളവുകളിൽ മൂന്നാം സ്ഥാനത്തുള്ളതാണ് (ഏറ്റവും ദൈർഖ്യമേറിയത് 90 വർഷവും 291 ദിവസവും ആണ്) ഇത്. [2]

കരിയർ[തിരുത്തുക]

മുംബൈ (ബോംബെ) സർവകലാശാല
പ്രമാണം:Grant medical college 1860.jpg
ഓൾഡ് ഗ്രാന്റ് മെഡിക്കൽ കോളേജ് കെട്ടിടം, 1860

1872 ൽ തെമുൽജി ഗ്രാന്റ് മെഡിക്കൽ കോളേജിൽ മെഡിക്കൽ ലൈസൻസേറ്റ് പാസായി. [3] തുടർന്ന്, ബോംബെ യൂണിവേഴ്‌സിറ്റി ബിരുദധാരിയായ ആദ്യ മെഡിക്കൽ ഡീനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1887-ൽ, [4] പ്യൂർപെറൽ പനിയോടുള്ള അദ്ദേഹത്തിന്റെ താൽപര്യം അദ്ദേഹത്തെ പാർസി ലയിംഗ്-ഇൻ ഹോസ്പിറ്റൽ തുടങ്ങാൻ കാരണമായി. [3] ബോംബെയിലെ ആദ്യത്തെ പ്രസവ ആശുപത്രികളിലൊന്നായ ഇത് 1895 ൽ പൂർത്തിയായി. ഇത് പിന്നീട് തെമുൽജിസ് ലയിംഗ്-ഇൻ ഹോസ്പിറ്റൽ എന്ന് അറിയപ്പെടാൻ തുടങ്ങി , അദ്ദേഹം "പാർസി മാതൃത്വത്തിന്റെ" പ്രതീകമായി മാറി. [5] ഇരുപത്തിയൊന്ന് വർഷത്തോളം പ്രസവ ആശുപത്രിയുടെ തലവനായിരുന്ന നരിമാൻ 1910 ൽ ഗവർണർ കൗൺസിലിൽ ചേർന്നു.

1902-ൽ അദ്ദേഹം ഗ്രാന്റ് മെഡിക്കൽ കോളേജിലെ (1867 മുതൽ 1902 വരെ) തൻ്റെ കാലം വിവരിക്കുന്ന ഒരു ലേഖനം തയ്യാറാക്കി. അവിടെയുള്ള പരിശീലനത്തിന്റെയും പരീക്ഷാ ക്രമീകരണങ്ങളുടെയും വിവരണങ്ങളിൽ കോളേജ് ഡോക്ടർമാർ പലപ്പോഴും പ്രാദേശിക "മുറിവൈദ്യൻ"മാരുമായി മത്സരിക്കാറുണ്ടെന്നും പരമ്പരാഗത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന വൈദ്യൻ, ഹക്കീമുകൾ എനിങ്ങനെ അയപ്പെടുന്ന യോഗ്യതയില്ലാത്ത മെഡിക്കൽ പ്രാക്ടീഷണർമാരുണ്ടെന്നും ചിലപ്പോൾ പരിചരണത്തിലൂടെ രോഗം മാറുന്നതിന് അടുത്തെത്തിയ രോഗികൾ അവരുടെ പരിചരണത്തിലേക്ക് മാറിക്കഴിഞ്ഞ് രോഗം ഭേദമായെന്ന അവകാശവാദങ്ങൾ ഉന്നയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. [3]

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് 1909 ൽ നരിമാന് സ്വർണ്ണ കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു [6] [7]

1913 ൽ നരിമാൻ പുതുതായി രൂപീകരിച്ച കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ബോംബെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് അദ്ദേഹം അതിന്റെ പ്രസിഡന്റായി. [8] [9]

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ പ്ലേഗ് പകർച്ചവ്യാധിക്കിടെ നടത്തിയ പ്രവർത്തനങ്ങൾക്ക് 1914 ൽ അദ്ദേഹത്തെ നൈറ്റ് ആക്കി. [3] പിന്നീട് 1922-ൽ അദ്ദേഹം എഡിൻബർഗ് റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഫെലോ ആയി. [10] അപ്പോഴേക്കും 25,000 ത്തിലധികം പ്രസവ കേസുകൾ കൈകാര്യം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. [11] 1922–23 കാലഘട്ടത്തിൽ ബോംബെയിലെ ഷെരീഫിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തു. [12]

1932 മുതൽ 1938 വരെ അദ്ദേഹം ഇന്ത്യയിലെ ഡിസ്ട്രിക്റ്റ് ഗ്രാൻഡ് ലോഡ്ജിലെ ഗ്രാൻഡ് മാസ്റ്ററായിരുന്നു, [13] ഇന്ത്യയിലെ എല്ലാ സ്കോട്ടിഷ് ഫ്രീമേസൺറിയുടെയും ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ആണ് അത്. [14]

മരണവും പാരമ്പര്യവും[തിരുത്തുക]

നരിമാൻ 1940 ഓഗസ്റ്റിൽ അന്തരിച്ചു. 1925 ൽ ഗ്രാന്റ് മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം അനാച്ഛാദനം ചെയ്തു. [15] 2014 ൽ, തെമുൽജിയുടെ കിടക്കുന്ന ആശുപത്രി ഒരു ഓർത്തോപീഡിക് ആശുപത്രിയായി പുനർനിർമിക്കാനുള്ള പദ്ധതികൾ സ്ഥിരീകരിച്ചു.

അവലംബം[തിരുത്തുക]

 1. Nariman, Sam D. (1941). Dr. Sir Temulji Bhicaji Nariman Kt: A Short Sketch of His Life (ഭാഷ: ഇംഗ്ലീഷ്). Printed at Mody's Diamond Print. Works. p. 1.
 2. Khilnani, N. M. (1993). Socio-political Dimensions of Modern India (ഭാഷ: ഇംഗ്ലീഷ്). New Delhi: M.D. Publications Pvt. Ltd. ISBN 978-81-85880-06-8.
 3. 3.0 3.1 3.2 3.3 Pandya, Sunil (2018). Medical Education in Western India: Grant Medical College and Sir Jamsetjee Jejeebhoy's Hospital (ഭാഷ: ഇംഗ്ലീഷ്). Cambridge Scholars Publishing. p. 258. ISBN 978-1-5275-1805-6.
 4. Dwivedi, Sharada; Mehrotra, Rahul (1999). Fort walks: around Bombay's Fort area (ഭാഷ: ഇംഗ്ലീഷ്). Eminence Designs. p. 132. ISBN 9788190060233.
 5. Ramanna, Mridula (2012). Health Care in Bombay Presidency, 1896–1930 (ഭാഷ: ഇംഗ്ലീഷ്). Primus Books. p. 93. ISBN 978-93-80607-24-5.
 6. "Meetings of Branches and Divisions; Bombay Branch". British Medical Journal. 2 (2544): S245–S252. 2 October 1909. doi:10.1136/bmj.2.2544.s245. ISSN 0007-1447. PMC 2320955.
 7. Nariman, Sam D. (1941), p.50
 8. Nariman, Sam D. (1941), p.37
 9. "Convocation Address at The College of Physicians and Surgeons of Bombay". The Indian Medical Gazette: 308. May 1954.
 10. "RCS (Edinburgh) fellowship" (PDF). British Medical Journal. 2 (3229): 1002. 18 November 1922. doi:10.1136/bmj.2.3229.1002-a.
 11. "India". British Medical Journal. 1 (3203): 816–817. 20 May 1922. doi:10.1136/bmj.1.3203.816-a. ISSN 0007-1447. PMC 2416146.
 12. Directory Of Bombay City Province 1939. p. 86.
 13. "Lodge Sir Tehmulji Nariman". www.dgli-sc.com. 1909. ശേഖരിച്ചത് 3 November 2018.
 14. Luhrmann, Taya M. (1996). The Good Parsi: The Fate of a Colonial Elite in a Postcolonial Society. Harvard University Press. pp. 94–95. ISBN 978-0-674-35675-7.
 15. "Service Notes". The Indian Medical Gazette. 60 (11): 555–557. November 1925. ISSN 0019-5863. PMC 5188887. PMID 29010320.
"https://ml.wikipedia.org/w/index.php?title=തെമുൽജി_ഭികാജി_നരിമാൻ&oldid=3569682" എന്ന താളിൽനിന്ന് ശേഖരിച്ചത്