തെന്മല ഇക്കോ ടൂറിസം പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ഒരു ഇക്കോ ടൂറിസം പദ്ധതിയാണു് തെന്മല ഇക്കോ ടൂറിസം. 2001 ൽ ആരംഭിച്ച ഇത്[1] ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്.[2] കേരള സർക്കാരിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷണൽ സൊസൈറ്റിക്കാണു് ഇതിന്റെ നടത്തിപ്പവകാശം. കുളത്തൂപ്പുഴ റിസർവ വനമേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.[3]

മേഖലകൾ[തിരുത്തുക]

ലെഷർ സോൺ, കൾച്ചറൽ സോൺ, അഡ്വഞ്ചർ സോൺ‌ ഇങ്ങനെ മേഖലകളായി തിരിച്ചാണു പ്രവർത്തനം. [4]

സാംസ്കാരിക മേഖല[തിരുത്തുക]

ശലഭ ഉദ്യാനം[തിരുത്തുക]

കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം. വെയിലുറയ്ക്കും മുൻപാണു് ഇവയെ കാണാൻ പറ്റിയ സമയം. ഇതിനോടനുബന്ധിച്ച ഉദ്യാനത്തിൽ അരിപ്പൂ മുതൽ ഓർക്കിഡ് പുഷ്പങ്ങൽ വരെ നട്ടു വളർത്തിയിട്ടുണ്ടു്. സഞ്ചാരികൾക്ക് ശലഭങ്ങളുടെ ചിത്രമെടുക്കാനുള്ള സൗകര്യവും ലഭ്യമാണു്. ശലഭത്തിന്റെ ജീവിത ചക്രം വിവരിക്കുന്ന ശിൽപങ്ങളും ഇവിടെയുണ്ടു്.

നക്ഷത്രവനം[തിരുത്തുക]

ശലഭഉദ്യാനത്തോടു ചേർന്നു തന്നെയാണു് നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. ഓരോ വൃക്ഷവും ഏതേത് നക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നും അവയെക്കുറിച്ചുള്ള കുറിപ്പും വായിക്കാം.

മാൻ പുനരധിവാസ കേന്ദ്രം[തിരുത്തുക]

ശലഭഉദ്യാനത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയാണു്ഇതു്. പുള്ളിമാൻ, സാമ്പാർ, Barking deer എന്നിവ ഇവിടെയുണ്ടു്. വന്മരങ്ങൾ നിറങ്ങയിടമാണിതു്. വിശ്രമത്തിനായി ഏറുമാടങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.

ലെഷർ സോൺ[തിരുത്തുക]

ഇതിൽ പരിസ്ഥിതി സൗഹൃദ പദ്ധതികളാണുൾപ്പെടുന്നതു്. ആഫി തീയേറ്റർ, റെസ്റ്റോറന്റ്, ഷോപ് കോർട്ട് എന്നിവ ഇതിലുൾപ്പെടുന്നു. ഇവിടെ നിന്നും കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും മറ്റ് വനവിഭവങ്ങളും വാങ്ങാൻ സാധിക്കും.

ശിൽപോദ്യാനം[തിരുത്തുക]

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന നിരവധി പ്രതിമകൾ ഇവിടെ കാണാം.

പരപ്പാർ അണക്കെട്ട്[തിരുത്തുക]

കല്ലട ജലസേചന പദ്ധതിയ്ക്കായി നിർമ്മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിനു മുകളിലൂടുള്ള യാത്രയും ഇരുവശത്തുമുള്ള കാടുകളും നയനാന്ദകരമാണു്. അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണു്. [5]

ബോട്ടിങ്ങ്[തിരുത്തുക]

പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിതു്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും.

സംഗീത ജലധാര[തിരുത്തുക]

സംഗീതത്തിനനുസരിച്ച് ജലധാര വിവിധ വർണ്ണങ്ങളിൽ നൃത്തം ചെയ്യുന്നു. രാത്രിയിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളൂ.

സാഹസിക മേഖല[തിരുത്തുക]

സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ളർക്കാണു് ഇതു്.

  • ഇലവേറ്റഡ് വാക്ക്‌വേ - കാനനസൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു വഴിയാണു്. വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിതു്. ഡെക് പ്ലാസയിൽ തുടങ്ങുന്ന യാത്ര പഴയ തിരുവനന്തപുരം - ചെങ്കോട്ട റോഡ് വരെ നീളുന്നു.
  • മൗണ്ടൻ ബൈക്കിങ്ങ്
  • മലകയറ്റം
  • റിവർ ക്രോസിങ്ങ്
  • നേച്ചർ ട്രയിൻസ്
  • താമരക്കുളം
  • അമ്പെയ്ത്ത്
  • റോപ്പിങ്ങ്
  • തൂക്കുപാലം
  • നെറ്റ് വാക്കിങ്ങ്

അവലംബം[തിരുത്തുക]

  1. http://www.mangalam.com/kollam/292962
  2. https://www.keralatourism.org/destination/thenmala-eco-tourism/41
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-25.
  4. http://malayalam.nativeplanet.com/thenmala/attractions/eco-tourism-project/
  5. http://www.mangalam.com/ipad/kollam/256712