തെന്നല ബാലകൃഷ്ണപിള്ള
തെന്നല ബാലകൃഷ്ണപിള്ള | |
|---|---|
തെന്നല ബാലകൃഷ്ണപിള്ള | |
| കെ.പി.സി.സി. പ്രസിഡണ്ട് | |
| പദവിയിൽ 2004-2005, 1998-2001 | |
| മുൻഗാമി | പി.പി. തങ്കച്ചൻ |
| പിൻഗാമി | രമേശ് ചെന്നിത്തല |
| രാജ്യസഭാംഗം | |
| പദവിയിൽ 2003-2009, 1992-1998, 1991-1992 | |
| മണ്ഡലം | കേരള |
| കേരള നിയമസഭാംഗം | |
| പദവിയിൽ 1982-1987, 1977-1980 | |
| മണ്ഡലം | അടൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1931 മാർച്ച് 11 ശൂരനാട്, കൊല്ലം ജില്ല |
| മരണം | ജൂൺ 6, 2025 (94 വയസ്സ്) തിരുവനന്തപുരം |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | സതിദേവി |
| കുട്ടികൾ | നിത |
As of 6 ജൂൺ, 2025 ഉറവിടം: കേരള കൗമുദി | |
കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും രണ്ടു തവണ കേരള നിയമസഭയിൽ അംഗമായിരുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു[1][2] തെന്നല ജി. ബാലകൃഷ്ണപിള്ള (11 മാർച്ച് 1931 - 6 ജൂൺ 2025)[3][4][5]
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് പതിനൊന്നിന് ജനിച്ചു. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.[6]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോൺഗ്രസിൻ്റെ പുലിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.[7]
പ്രധാന പദവികളിൽ
- 1972-1977 കൊല്ലം ഡിസിസി പ്രസിഡന്റ്
- 1977-1980, 1982-1987 നിയമസഭാംഗം അടൂർ
- 1981-1992 കെ.പി.സി.സി.ജനറൽ സെക്രട്ടറി
- 1991-1992, 1992-1998, 2003-2009 രാജ്യസഭാംഗം
- 1998-2001, 2004-2005 കെ.പി.സി.സി പ്രസിഡൻറ്[8]
കെ.പി.സി.സി പ്രസിഡൻറ്
[തിരുത്തുക]1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻവിജയം(101/140) നേടിയതിനെ തുടർന്ന് എ.കെ.ആൻ്റണി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇതോടെ ഐ ഗ്രൂപ്പിന് കെ.പി.സി.സി അധ്യക്ഷസ്ഥാനം നൽകണം എന്ന ലീഡർ കരുണാകരൻ്റെ ആവശ്യപ്രകാരം 2001-ൽ തന്നെ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. കെ.പി.സി.സി പ്രസിഡൻ്റായിരുന്ന കെ. മുരളീധരൻ 2004-ൽ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക കെ.പി.സി.സി പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 ജൂൺ 24 വരെ ആ സ്ഥാനത്ത് തുടർന്നു.[9][10]
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരവെ 94-മത്തെ വയസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2025 ജൂൺ 6ന് രാവിലെ 11 മണിക്ക് അന്തരിച്ചു.[11] ജൂൺ 7ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[12][13][14][15]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
| 1987 | അടൂർ നിയമസഭാമണ്ഡലം | ആർ. ഉണ്ണികൃഷ്ണൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1982 | അടൂർ നിയമസഭാമണ്ഡലം | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.പി. കരുണാകരൻ പിള്ള | സി.പി.എം., എൽ.ഡി.എഫ്. |
| 1977 | അടൂർ നിയമസഭാമണ്ഡലം | തെന്നല ബാലകൃഷ്ണപിള്ള | കോൺഗ്രസ് (ഐ.) | മാത്യു മുതലാളി | കെ.സി.പി. |
അവലംബം
[തിരുത്തുക]- ↑ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
- ↑ ഗാന്ധിയൻ ആദർശത്തെ കാത്തുസൂക്ഷിച്ച തെന്നലക്ക് വിട
- ↑ "Members of Parliament in Rajya Sabha". keralagovernment.com. Retrieved 9 May 2010.
- ↑ "Congress replaces Kerala unit chief". Rediff.com. 23 June 2004. Retrieved 9 May 2010.
- ↑ "തെന്നല ബാലകൃഷ്ണ പിള്ള". കേരള നിയമസഭ. Retrieved 2013 ജൂൺ 1.
{{cite web}}: Check date values in:|accessdate=(help) - ↑ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നവതി
- ↑ ജീവചരിത്രം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരളരാഷ്ട്രീയത്തിലെ തെന്നല വഴി
- ↑ തെന്നല ബാലകൃഷ്ണപിള്ള @90
- ↑ കോൺഗ്രസ് പാർട്ടിയിലെ സൗമ്യമുഖം,ഗ്രൂപ്പുകൾക്ക് അതീതൻ
- ↑ തെന്നല ബാലകൃഷ്ണപിള്ളക്ക് വിട
- ↑ തെന്നല ബാലകൃഷ്ണപിള്ള ഇനി ഓർമകളിൽ,സംസ്കാരചടങ്ങുകൾ പൂർത്തിയായി
- ↑ തെന്നലയ്ക്ക് വിടനൽകി രാഷ്ട്രീയകേരളം, ഔദ്യോഗികബഹുമതികളോടെ സംസ്കാരം
- ↑ അവഗണനയുടെ സൗമ്യ സ്മാരകം
- ↑ വിടപറഞ്ഞത് കേരളരാഷ്ട്രീയത്തിലെ സൗമ്യമുഖം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.