Jump to content

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കാഞ്ചേരി ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ നാളികേര വികസന ബോർഡിന്റെ സഹകരത്തോടെ നടത്തിയ തെങ്ങ് കയറ്റ പരിശീലന പരിപാടിയിൽ നിന്ന്

നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ചിട്ടുള്ള തെങ്ങുകയറ്റക്കാരുടെ കൂട്ടായ്മയാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (Friends of Coconut Tree). യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ പരിശീലന പരിപാടി കേരളത്തിന്റെ 12 ജില്ലകളിലായാണ് നടക്കുന്നത് [1].

പരമ്പരാഗത തെങ്ങുകയറ്റതൊഴിലാളികൾ വൻതോതിൽ രംഗം വിട്ടതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്ക്കാണ്, നാളികേര വികസനബോർഡ് ചങ്ങാതിക്കൂട്ടത്തിന് രൂപംനൽകിയിരിക്കുന്നത്. തെങ്ങുകയറാൻ സന്നദ്ധരായ യുവതീയുവാക്കൾക്ക് പരിശീലനം നൽകി തൊഴിലിന് സജ്ജമാക്കുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുന്നു. സംസ്ഥാനത്തൊട്ടാകെ 5000 തെങ്ങുകയറ്റ തൊഴിലാളികളെ പരിശീലിപ്പിച്ച് രംഗത്തിറക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. 18 മുതൽ 40 വരെ പ്രായമുള്ളവർക്കാണ് പരിശീലനം. പരിശീലനത്തിന് ആൺപെൺ ഭേദമില്ല. പരിശീലനം കഴിഞ്ഞവരുടെ വിവരങ്ങൾ ജില്ല തിരിച്ച് നാളികേരവികസന ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്നതിനാൽ ആവശ്യക്കാർക്ക് എളുപ്പം വിദഗ്ദ്ധതൊഴിലാളികളെ കണ്ടെത്താനാവുന്നുണ്ട്[2].

പരിശീലനം

പാഠ്യക്രമം

[തിരുത്തുക]

തെങ്ങുകയറ്റ പരിശീലനത്തിന് കൃത്യമായ പാഠക്രമം തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണവും താമസവും സൗജന്യം. ഏഴുദിവസമാണ് പരിശീലനം. 900രൂപ പരിശീലനവേളയിൽ സ്റ്റൈപ്പൻഡ്. ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും പരിശീലനാർഥികൾക്ക് ഉണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ തെങ്ങുകയറ്റത്തിൽ വൈദഗ്ദ്ധ്യം രേഖപ്പെടുത്തിയ പ്രമാണപത്രവും സൗജന്യമായി തെങ്ങുകയറ്റയന്ത്രവും ലഭിക്കും.

പരിശീലനം

[തിരുത്തുക]

തെങ്ങുകയറ്റയന്ത്രത്തിന്റെ പ്രവർത്തനരീതി, തെങ്ങ് ഉപയോഗിച്ച് പരിശീലനം, തെങ്ങിനെ അടുത്തറിയൽ, തെങ്ങുകൃഷി- മണ്ണ്, കാലാവസ്ഥ, പരിചരണം, ജൈവാവശിഷ്ടങ്ങളുടെ പുനഃചംക്രമണം, ഇടവിളകൾ, ജലസേചനം, വിളവെടുപ്പ്, തെങ്ങിലെ കീടങ്ങളുടെ നിയന്ത്രണം, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മണ്ഡരിലക്ഷണങ്ങൾ, വളപ്രയോഗരീതി, വിത്തുതേങ്ങ ശേഖരിക്കൽ, വിവിധ പ്രായത്തിലുള്ള നാളികേരത്തെ തിരിച്ചറിയാനുള്ള രീതികളും പരിശീലനത്തിന്റെ ഭാഗമാണ്. സമാപനത്തിൽ തെങ്ങുകയറ്റ മത്സരവും പരിശീലന പരിപാടിയുടെ ഭാഗമായുണ്ട്.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "തെങ്ങുകയറാൻ ആള് വേണോ ; സൈറ്റുണ്ട് സഹായിക്കാൻ". Archived from the original on 2011-12-01. Retrieved 2011-12-02.
  2. http://coconutboard.nic.in/friends.htm
  3. "തെങ്ങിന്റെ ചങ്ങാതികളാവാൻ ബിടെക്, എം.ബി.എ. ബിരുദധാരികളും". Archived from the original on 2011-12-09. Retrieved 2011-12-02.