ഉള്ളടക്കത്തിലേക്ക് പോവുക

തെക്കൻ താണിശ്ശേരി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന കുഴൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കൻ താണിശ്ശേരി പള്ളി. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ൻ്റെ നാമധേയത്തിലുള്ളതാണ് ഈ പള്ളി[അവലംബം ആവശ്യമാണ്]. സിറോ മലബാർ സഭയിലെ ഇരിങ്ങാലക്കുട രൂപതയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1807 ലായിരുന്നു ഈ പള്ളി ഒരു ഓലക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്[അവലംബം ആവശ്യമാണ്]. അതുവരെ അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിലായിരുന്നു തെക്കൻ താണിശേരി[അവലംബം ആവശ്യമാണ്]. പള്ളിക്കുവേണ്ടിയുള്ള സ്ഥലം പൊട്ടേപറമ്പിൽ, കാച്ചപ്പിള്ളി എന്നീ വീട്ടുകാർ ദാനമായി നൽകി.[അവലംബം ആവശ്യമാണ്] പിന്നീട് കല്ലുകൊണ്ട് അടിത്തറകെട്ടി ചെറിയൊരു പള്ളി പണിഞ്ഞു. അമ്പഴക്കാട് പള്ളിയിൽ നിന്നു കൊണ്ടു വന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ രൂപം പള്ളിയിൽ സ്ഥാപിച്ചു. കല്ലുകൊണ്ടു നിർമിച്ച അൾത്താരയും മദ്ബഹയുമുള്ള പള്ളി 1900 നുശേഷമാണ് യാഥാർഥ്യമായത്.[അവലംബം ആവശ്യമാണ്] 1927 ൽ അന്നത്തെ വികാരി ഫാ. ജോർജ് പുതുശ്ശേരി ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. അതാണ് ഇന്ന് കാണുന്ന സെൻ്റ്. സേവ്യേഴ്സ് എൽ പി സ്കൂൾ. 1945 ൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്‌സ് (FCC) യുപി സ്‌കൂൾ തുടങ്ങി. യുപി സ്‌കൂൾ പിന്നീട് സെൻ്റ്. ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ ആയി.