തെക്കേപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് നഗരത്തിനടുത്തുള്ള ചെറിയ ഗ്രാമമാണു് തെക്കേപ്പുറം[1]. തെക്കെപ്പുറത്തിന്റെ തെക്കുഭാഗത്തുടെ കല്ലായിപ്പുഴ ഒഴുകുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുമ്പു് തീവണ്ടി മേൽപ്പാലം തെക്കേപ്പുറത്തിന്റെ തെക്കുഭാഗത്താണു്. ഇന്ത്യൻ റെയിൽവേ ഇതു് മാറ്റിപ്പണിതു. തെക്കേപ്പുറത്തെ അതിമനോഹരമായ തടാകമാണു് കുറ്റിച്ചിറ. ഇവിടെ നിരവധി സന്ദർശകരെത്താറുണ്ടു്. ചരിത്ര പ്രസിദ്ധങ്ങളായ മുച്ചുന്തിപളളിയും മിഷ്കൽപ്പള്ളിയും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്. മലബാറിലെ ചരിത്രപ്രസിദ്ധമായ വലിയചന്ത വ്യാപാരതെരുവു് തെക്കെപ്പുറത്താണു് സ്ഥിതിചെയ്യുന്നതു്. ധാരാളം പരമ്പരാഗത കൂട്ടുകുടുംബ തറവാടുകൾ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ടു്.

അതിരുകൾ[തിരുത്തുക]

വലിയങ്ങാടി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കേപ്പുറം&oldid=3334258" എന്ന താളിൽനിന്ന് ശേഖരിച്ചത്