തൃപ്പാളൂർ മഹാദേവക്ഷേത്രം
പാലക്കാട് ജില്ലയിലെ തൃപ്പാളൂർ ഗ്രാമത്തിൽ ഗായത്രിപ്പുഴയുടെ കരയിലുള്ള പ്രശസ്തമായ ശിവക്ഷേത്രമാണ് തൃപ്പാളൂർ മഹാദേവക്ഷേത്രം. പരമശിവൻ, മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ എന്നിദേവന്മാർ കിഴക്കോട്ട് ദർശനമായി പ്രധാനമൂർത്തികളായിവാഴുന്ന ക്ഷേത്രം കൂടിയാണിത്. അതിനാൽ ശൈവ-വൈഷ്ണവ തേജസ്സുകൾ കുടികൊള്ളുന്ന പുണ്യസങ്കേതവുമാണ്.
ഐതിഹ്യം
[തിരുത്തുക]വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ശിവപ്രതിഷ്ഠനടത്തിയ ഖരപ്രകാശമഹർഷി ഒരിക്കൽ വലത്തെക്കൈയിലും ഇടത്തെക്കൈയിലും കാലിലും മൂന്ന് ശിവലിംഗങ്ങൾ കൊണ്ടുപോയി. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം അവ മൂന്നിടങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തൃപ്പല്ലാവൂർ, അയിലൂർ, തൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ വന്നത്.
ക്ഷേത്രം
[തിരുത്തുക]ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും പ്രതിഷ്ഠ ശക്തമാണ്. ശിവന്റെയും നരസിംഹത്തിന്റെയും ശ്രീകോവിലുകൾ വൃത്താകൃതിയിലും ശ്രീകൃഷ്ണന്റെ ശ്രീകോവിൽ സമചതുരാകൃതിയിലുമാണ്. ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ഹനുമാൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവരാണ് ഉപപ്രതിഷ്ഠകൾ. നിത്യേന മൂന്നുപൂജകളുണ്ട്. ശിവരാത്രിയാണ് പ്രധാന ഉത്സവം.