തൃപ്പനച്ചി

Coordinates: 11°09′44″N 76°02′57″E / 11.162303°N 76.049176°E / 11.162303; 76.049176
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃപ്പനച്ചി
Map of India showing location of Kerala
Location of തൃപ്പനച്ചി
തൃപ്പനച്ചി
Location of തൃപ്പനച്ചി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം മഞ്ചേരി
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം മലപ്പുറം
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് www.trippanachi.com

11°09′44″N 76°02′57″E / 11.162303°N 76.049176°E / 11.162303; 76.049176 മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തൃപ്പനച്ചി. മഞ്ചേരി മുൻസിപ്പാലിറ്റിയുടെയും മൊറയൂർ-കുഴിമണ്ണ (കിഴിശേരി), കാവനൂർ പഞ്ചായത്തുകളുടെയും ഇടയിലുള്ള പുൽപ്പറ്റ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പുൽപ്പറ്റ പഞ്ചായത്തിലെ 5(പൂർണമായും )4(ചെറിയ ഭാഗം )6(ചെറിയ ഭാഗം )2(ചെറിയ ഭാഗം ) എന്നീ നാല് പഞ്ചായത്തു വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃപ്പനച്ചി ദേശം.5 ആം വാർഡാണ്‌ യഥാർത്ഥ തൃപ്പനച്ചിയെങ്കിലും മറ്റ് വാർഡുകളിലേക്ക് തൃപ്പനച്ചിയുടെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് .ജനങ്ങളിൽ 60 ശതമാനവും മുസ്‌ലിംകളും 40%ശതമാനം പേർ ഹിന്ദു സമുദായവുമാണ് . ഹരിജൻ കോളനികളുള്ള തൃപ്പനച്ചിയിലെ ആക്കപ്പുറം പൂരം ജില്ലയിൽ പ്രശസ്തമായ താലപ്പൊലി ഉത്സവങ്ങളിൽ ഒന്നാണ്. ഈഴവരും നായന്മാരുമടങ്ങുന്ന ഹിന്ദു വിഭാഗങ്ങളാണ് ബാക്കിയുള്ളവർ. തൃപ്പനച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ ഏതാനും ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്. ഒരു ഉൾനാടൻ ഗ്രാമമാണെങ്കിലും വളരെ കാലം മുമ്പുതന്നെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ഉണർവ് പ്രകടിപ്പിച്ചുവന്ന നാടാണ് തൃപ്പനച്ചി. 98ശതമാനമാണ് പ്രദേശത്തെ സാക്ഷരത[അവലംബം ആവശ്യമാണ്]. അഞ്ചാം വാർഡായ തൃപ്പനച്ചിയിൽ നൂറിൽ പരം സർക്കാർ ഉദ്യോഗസ്ഥരും 90% വീടുകളിലും ഡിഗ്രി യോഗ്യതയുള്ളവരുമാണ് . അത് കൊണ്ട് തന്നെ അഞ്ചാം വാർഡായ തൃപ്പനച്ചിയെ പുൽപ്പറ്റ പഞ്ചായത്തിലെ വി ഐ പി വാർഡായാണ് അറിയപ്പെടുന്നത് . 1915 ൽ തന്നെ ഇവിടെ എൽ.പി സ്‌കൂൾ നിലവിൽ വന്നു. നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ആ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് 1500 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി, യു.പി ഡിവിഷനുകൾ ചേർന്നതാണ്. 1958 പ്രവർത്തനമാരംഭിച്ച വായനശാലയും തൃപ്പനച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക സ്വത്വരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്ത് സജീവ പങ്കാളിത്തം വഹിക്കുന്ന ക്ലബുകളുടെ പ്രവർത്തനവും എടുത്തുപറയേണ്ടതാണ് അതിൽ കൂടുതൽ ആയ്യി എടുത്തു പറയേണ്ടത് യൂവാക്കളുടെ KRP എന്ന സഘടനയെയും കൂടാതെ തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റിയെയും അൽശബാബ് തൃപ്പനച്ചിയെയുമാണ് . അഖിലേന്ത്യാ സെവൻസിൽ തൃപ്പനച്ചി എന്ന നാടിന്റെ പേര് വാനോളം ഉയർത്തിയ സണ്ണിയാണ് ക്ലബിന്റെ സെക്രട്ടറി . വിദേശ താരങ്ങൾ വന്ന് നിരവധി ട്രോഫികൾ തൃപ്പനച്ചിയുടെ ഷോക്‌കെയ്‌സിലേക്ക് അൽ ശബാബ് കൊണ്ട് വന്നു .തൃപ്പനച്ചിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി വ്യകതമായ പ്ലാനോടെ മുന്നേറി കൊണ്ടിരിക്കുന്ന സംഘടനയാണ് . മലപ്പുറം ജില്ലാ ലീഗ് ഫുട്‍ബോൾ ടൂർണമെന്റിൽ കളിക്കുന്ന തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി മാത്രമാണ് പുൽപ്പറ്റ പഞ്ചായത്തിൽ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള ഏക ഫുട്ബോൾ ക്ലബ് . ഫുട്ബോൾ അക്കാദമി സ്ഥാപിച്ച് കേരള പ്രീമിയർ ലീഗ് , ഐ ലീഗ് സെക്കൻഡ് ഡിവിഷൻ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള തയാറെടുപ്പിലാണ് ടി എസ് ഡി എസ് എന്ന തൃപ്പനച്ചി സോഷ്യൽ ഡവലപ്മെന്റ് സൊസൈറ്റി . വ്യത്യസ്ത രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കായിക താരങ്ങളും കലാകാരന്മാരും പ്രഭാഷകരും എഴുത്തുകാരും തൃപ്പനച്ചി കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.2000 വർഷം മുമ്പുള്ള ശ്രീപെരുംതൃക്കോവിൽ ക്ഷേത്രവും പുരാതന നാണയങ്ങൾ ശേഖരിച്ച് പ്രസിദ്ധമായ അബ്ദുൽ അലി മാസ്റ്ററും തൃപ്പനച്ചിയിലാണ് .മറ്റ് നാടുകളിൽ നിന്ന് വ്യത്യസ്തമായി കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൃപ്പനച്ചിയിലെ യുവാക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പഞ്ചായത്തിലെ മറ്റ് പ്രദേശക്കാർക്ക് മാതൃകായാണ് തൃപ്പനച്ചി . പുൽപ്പറ്റ പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടണവും പുൽപ്പറ്റയുടെ സാംസ്‌കാരിക തലസ്ഥാനവുമാണ് തൃപ്പനച്ചി .പ്രമുഖ പണ്ഡിതനായ തൃപ്പനച്ചി ഉസ്താദ് എന്ന് പറയുന്ന മുഹമ്മദ് മുസ്ലിയാർ ജീവിച്ച സ്ഥലമാണ് തൃപ്പനച്ചി . ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും രോഗികൾ വന്ന് കണ്ട് അസുഖം ഭേദമായി പോയിരുന്ന വൈദ്യ ശാലയായിരുന്നു പ്രഭുവൈദ്യരുടെ വൈദ്യശാല . മൂല കുരു അസുഖങ്ങൾക്ക് പേര് കേട്ട ചികിത്സയായിരുന്നു പ്രഭുവൈദ്യരുടെ അടുത്തുണ്ടായിരുന്നത് .പഞ്ചായത്ത് സ്റ്റേഡിയം , പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും തൃപ്പനച്ചിയിൽ ഉണ്ട് . ആദ്യമായി ഒരു കാർ (അംബാസഡർ കാർ )വാങ്ങിയ ആൾ ചെമ്പകശ്ശേരി രാമചന്ദ്രനാണ് . ഡോക്ടർമാരായ ഡോ കൃഷ്ണൻകുട്ടി , ഡോ ഇബ്രാഹിം കുട്ടി എന്നിവർ തൃപ്പനച്ചിയിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ് .കേരള ഗ്രാമീൺ ബാങ്ക് , മഞ്ചേരി അർബൻ ബാങ്ക് , പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് എന്നിവയാണ് തൃപ്പനച്ചിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ . തൃപ്പനച്ചി പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് 673641 അകുന്നു .

"https://ml.wikipedia.org/w/index.php?title=തൃപ്പനച്ചി&oldid=3679276" എന്ന താളിൽനിന്ന് ശേഖരിച്ചത്