Jump to content

തൃത്താല വേമഞ്ചേരി മന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേമഞ്ചേരി മന

പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്നു വിശ്വസിക്കപ്പെടുന്ന 1400 വർഷം പഴക്കമുള്ള ഇല്ലമാണ് തൃത്താല വേമഞ്ചേരി മന. 2008 മുതൽ 2012 വരെ നടന്ന കാർബൺ ഡേറ്റിങ് പരിശോധന വഴിയാണ് മനയുടെ പ്രായം കണക്കാക്കിയത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ബ്രാഹ്മണഗൃഹം എന്ന ബഹുമതി ഈ മനയ്ക്കാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡോ. സനൽ ജോർജ്, മനയിൽനിന്ന് ഏതാനും മരഭാഗങ്ങൾ ശേഖരിച്ചാണ് പരീക്ഷണം ആരംഭിച്ചത്.

ഇതേ സമയം മനയ്ക്ക് 1400 വർഷം പഴക്കമുണ്ടെന്ന വാദം പരിശോധിക്കപ്പെടേണ്ടതാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്..[1]

അവലംബം

[തിരുത്തുക]
  1. ഡോ. എൻ.എം. നമ്പൂതിരി. "അഗ്‌നിഹോത്രിയുടെ കഴുക്കോലും പെരുംതച്ചന്റെ മുഴക്കോലും". മാതൃഭൂമി ഓൺലൈൻ. Archived from the original on 2012-05-24. Retrieved 2012-05-24.
"https://ml.wikipedia.org/w/index.php?title=തൃത്താല_വേമഞ്ചേരി_മന&oldid=3634039" എന്ന താളിൽനിന്ന് ശേഖരിച്ചത്