തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (14 ഓഗസ്റ്റ് 2020) |
തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ബാലരൂപത്തിലുള്ള സുബ്രഹ്മണ്യസ്വാമി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയുമുണ്ട്. തൃശ്ശൂർ വടക്കുന്നാഥന്റെ പുത്രനാണ് ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി എന്നാണ് വിശ്വാസം. ക്ഷേത്രത്തോടനുബന്ധിച്ച് വലിയ കുളവും പണിതിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണിത്. കുളത്തിനെതിർവശം ചെറിയൊരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. തൈപ്പൂയമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നിരവധി കാവടികളാണ് ഈ ക്ഷേത്രത്തിലെ തൈപ്പൂയത്തിന് എത്താറുള്ളത്. കൂടാതെ, എല്ലാമാസത്തെ വെളുത്തപക്ഷത്തിലെ ഷഷ്ഠിയും വിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്.