തൃക്കുന്നപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയുടെ തെക്ക് പടിഞ്ഞാറായി ഹരിപ്പാട് നിന്നും എട്ട് കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് തൃക്കുന്നപ്പുഴ. തൃക്കുന്നപ്പുഴയിലെ ശാസ്താ ക്ഷേത്രം പ്രശസ്തമാണ്.

ചരിത്രം[തിരുത്തുക]

കേരള ചരിത്രത്തിൽ ശ്രീമൂലവാസം എന്ന പേരിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.[1]വളരെ പ്രൗഢമായ ഒരു ഗതകാല ചരിത്രം ഈ പ്രദേശത്തിനുണ്ട്. വിദേശ വ്യാപാരികളുടെ പായ്ക്കപ്പലുകൾക്ക് അനായാസം അടുക്കുവാനും ചരക്കുകൾ കയറ്റിയിറക്കുവാനും സാധ്യമായിരുന്ന ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

തിരുക്കൊന്നപ്പുഴ പിൽക്കാലത്ത് തൃക്കുന്നപ്പുഴയായി എന്നാണ് ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട കഥ.

പേരിനു പിന്നിൽ[തിരുത്തുക]

കുന്നം എന്നാൽ മല എന്നാണർത്ഥം. പുരാതന കാലത്തെ പ്രശസ്തമായ ബൗദ്ധ വിഹാരമായ ശ്രീമൂലവാസം എന്നതിലെ ശ്രീമൂല എന്ന വാക്കിന്റെ മലയാള പദമണ് തിരുക്കുന്നം.

ആരാധനാലയങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

തൃക്കുന്നപ്പുഴ.കോം വെബ്‌സൈറ്റ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃക്കുന്നപ്പുഴ&oldid=2779275" എന്ന താളിൽനിന്നു ശേഖരിച്ചത്