തൃക്കളയൂർ മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലുമായി തൃക്കളയൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കളയൂർ ശ്രീ മഹാദേവക്ഷേത്രം. ബ്രിട്ടീഷ് ഭരണകാലത്തെ മലബാർ ജില്ലാകലക്ടറായ വില്ല്യംലോഗൻറെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ ഈ ക്ഷേത്രത്തെ പരാമർശിക്കുന്നു. ഏറനാട് താലൂക്കിലെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥത ഈ ക്ഷേത്രത്തിനായിരുന്നു. 1840ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള കരാർപ്രകാരം 10000 ഏക്കർ സ്ഥലം മരം നടുന്നതിനു നൽകി. ഇന്നത്തെ കനോലി പ്ലോട്ട് ഈ കരാറിലെ സ്ഥലത്താണ്. ബ്രിട്ടീഷ്ഭരണ കാലത്ത് ക്ഷേത്രഗോപുരത്തിൽ തമ്പടിച്ച കലാപകാരികളെ തുരത്താൻ ഡൈനാമിറ്റ് ബേംബിട്ടു ഗോപുരം തകർത്തു ഇന്ത്യയിൽ ആദ്യമായി ഡയനാമിട്ടത് ഇവിടെയാണ്. പ്രസിദ്ധ ചരിത്രകാരൻ ശ്രീ വി കെ ശ്രീധരമേനോന്റെ കേരള ചരിത്രത്തിൽ തൃക്കളയൂർ ക്ഷേത്രമതിലിനെ ആനവയർ മതിൽ എന്നു പരാമർശിക്കുന്നു,