തൃക്കരിപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalikkadavu Junction, Trikaripur
Trikaripur
തൃക്കരിപ്പൂർ
Trikaripur
census town
Trikaripur is located in Kerala
Trikaripur
Trikaripur
Location in Kerala, India
Coordinates: 12°09′N 75°09′E / 12.15°N 75.15°E / 12.15; 75.15Coordinates: 12°09′N 75°09′E / 12.15°N 75.15°E / 12.15; 75.15
Country  India
State Kerala
District Kasaragod
Talukas Hosdurg
Government
 • Body Panchayat (Special Grade)
Area
 • Total 23.31 കി.മീ.2(9.00 ച മൈ)
Population (2001)
 • Total 32,626
 • Density 1,400/കി.മീ.2(4/ച മൈ)
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 671310
Telephone code 046722*****
വാഹനരജിസ്ട്രേഷൻ KL-14, KL-60
Sex ratio 1109 /
Literacy 89.86%
Lok Sabha constituency Kasaragode
Vidhan Sabha constituency Trikaripur
Civic agency Panchayat (Special Grade)
Climate pleasant (Köppen)
Website lsgkerala.in/trikaripurpanchayat/

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് തൃക്കരിപ്പൂർ. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്. ഇവ പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1956 നവംബർ 1-ലെ കേരളപ്പിറവിയോടെ ഈ ഗ്രാമങ്ങൾ കേരളത്തിന്റെ ഭാഗമായി.

ചരിത്രം[തിരുത്തുക]

കേരളപ്പിറവിക്കുമുമ്പെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയുടെ തെക്കെ അതിർത്തി ഗ്രാമങ്ങളായിരുന്നു വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരി ഭാഗങ്ങളും ചേര്ന്നതാണ് ഇന്നത്തെ തൃക്കരിപ്പൂർ പഞ്ചായത്ത്. ഇനിയും പിറകോട്ട് പോയാൽ പഴയ നീലേശ്വരം രാജവംശത്തിന്റെ തെക്കെയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്നു കാണാം. തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രവാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽനിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.

ഐതിഹ്യം[തിരുത്തുക]

ബ്രാഹ്മണമാരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ വടക്കെയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപ സ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ സൈന്യ ശേഖരം നടത്തിയ സ്ഥലമത്രെ ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറൂകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. പുഷ്‌ക്കര ബ്രാഹ്മണന്റെ പ്രാർഥന പ്രകാരം ഗജശാല നിന്നിടത്ത് ക്ഷേത്രം പണിയുകയും വിഷ്ണൂവിന്റെ ആഗ്രഹ പ്രകാരം പരശുരാമൻ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു അതാണ് പിൽകാലത്ത് ചക്രപാണി ക്ഷേത്രമായി മാറിയത്.

സ്ഥലനാമ ഐതിഹ്യം[തിരുത്തുക]

തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രപാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽ നിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.

ബീരിച്ചേരി ജുമാ മസ്ജിദ്[തിരുത്തുക]

നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ സവിശേഷതയുള്ളതാണ്.

പ്രശസ്തർ[തിരുത്തുക]

താഴേക്കാട്ടു മനയുടെ പഴയ ആസ്ഥാനം തൃക്കരിപ്പൂർ ആയിരുന്നു. ടി.എസ്. തിരുമുമ്പ് എന്ന പ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയും താഴേക്കാട്ടു മനയിൽ നിന്നാണ്. പ്രശസ്ത കഥകളി കലാകാരനായ ഗുരു ചന്തുപ്പണിക്കർ ജനിച്ചത് തൃക്കരിപ്പൂർ ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഒരു എഞ്ജിനിയറിംഗ് കോളെജ് (കോളെജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ), പോളി റ്റെക്നിക്, വി.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.

പൊതുജനാരോഗ്യ കേന്ദ്രങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
  • സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
  • കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃക്കരിപ്പൂർ&oldid=2415825" എന്ന താളിൽനിന്നു ശേഖരിച്ചത്