തുളുനാടൻ ഓണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ വടക്കൻഭാഗവും കർണാടകത്തിലെ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളും ഉൾപ്പെടുന്ന തുളുനാട്ടിൽ ആഘോഷിക്കുന്ന ഓണ സമാനമായ ഒരു ഉത്സവമാണു് തുളുനാടൻ ഓണം. വർഷന്തോറും തുലാംമാസത്തിലെ കറുത്തവാവ് മുതൽ മുന്നു ദിവസങ്ങളിലാണ് ഇത് ആഘോഷിക്കുന്നതു്[1]കണ്ണൂർ, എറണാകുളം ജില്ലകളിലെ തുളു ഭാഷ സംസാരിക്കുന്നയിടങ്ങളിലും ഇത് ആഘോഷിക്കാറുണ്ടു്

ഐതിഹ്യം[തിരുത്തുക]

തുളുനാട് ഭരിച്ചിരുന്ന ബലീന്ദ്രൻ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥ നടപ്പിലാക്കുന്നതിൽ ആശങ്കാകുലരായ ദേവഗണങ്ങൾ വിഷ്ണുവിനോട് സഹായം ആവശ്യപ്പെടുന്നു. വിഷ്ണു ഒരു ചെറിയ ബ്രാഹ്മണന്റെ വേഷത്തിൽ ബലീന്ദ്രനോട് മൂന്നടി മണ്ണ് ദാനമായി ആവശ്യപ്പെടുന്നു. ദാനശീലനായ ബലീന്ദ്രൻ അതനുവദിക്കുന്നു. രണ്ടടി കൊണ്ട് ലോകവും പാതാളവും അളന്നു തീർത്ത വിഷ്ണു വാഗ്ദാനപ്രകാരം മുന്നാമത്തെ ചുവട് അളക്കാൻ സ്ഥലം ആവശ്യപ്പെട്ടു. തന്റെ മുർദ്ധാവ് കാണിച്ചുകൊടുത്ത ബലീന്ദ്രനെ വിഷ്ണു ഭൂമിക്കടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു.

ആചാരങ്ങളും, അനുഷ്ഠാനങ്ങളും[തിരുത്തുക]

തുലാംമാസത്തിലെത്തിലെ കറുത്തവാവിന് ബലീന്ദ്രൻ നാടുകാണാനെത്തുന്നുവെന്നാണു് വിശ്വാസം. അമ്പലങ്ങളിലാണ് ആദ്യം സ്വീകരിക്കുക. അതിനുശേഷം, ബലീന്ദ്രാ ... പൊലീന്ദ്രാ.. ഹരിയോ ഹരി എന്ന ആശംസാവചനങ്ങളോടെ ജനങ്ങൾ ബലീന്ദ്രനെ തങ്ങളുടെ വീടുകളിലേക്ക് സ്വീകരിക്കുന്നു. കുത്തിനിർത്തിയ പാലക്കൊമ്പിൽ വെച്ച അലങ്കരിച്ച മൺവിളക്കുകളിൽ നെയ്ത്തിരി കത്തിച്ചാണ് ബലിന്ദ്രനെ ആരാധിക്കുക. മുന്നു ദിവസം പൂജിച്ച ശേഷം മേപ്പട്ട് കാലത്ത് നേരത്തെ വാഎന്ന വായ്പാട്ടും പാടി അനുഗ്രഹം വാങ്ങിച്ച് തിരിച്ചു യാത്രയാക്കുന്നു. തുളുഭാഷക്കാർ പൊസവർപ്പട്ട് ബേക്ക ബല്ല (പുതുവർഷത്തിൽ വേഗം വാ)എന്നാണ് പറയുന്നത്

അവലംബം[തിരുത്തുക]

  1. "തുളുനാടിനു മാത്രം രണ്ടോണം". ശേഖരിച്ചത് 27 സെപ്റ്റംബർ 2016. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തുളുനാടൻ_ഓണം&oldid=2598246" എന്ന താളിൽനിന്ന് ശേഖരിച്ചത്