Tulasi Munda receiving Lakshmipat Singhania-IIM Lucknow National Leadership Award, 10 June 2009
തുളസി മുണ്ടഇന്ത്യയിലെഒഡിഷയിലുള്ള സാമൂഹ്യപ്രവർത്തകയാണ്. 2001-ൽ ഇന്ത്യാഗവൺമെന്റ് ഇവരുടെ സാമൂഹികസേവനം കണക്കിലെടുത്ത് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [1] അക്ഷരാഭ്യാസമില്ലാതിരുന്ന ഗോത്രവർഗ്ഗക്കാരുടെ സാക്ഷരതയ്ക്കുവേണ്ടിയുള്ള പരിശ്രമം തുളസി ചെയ്ത നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൊന്നാണ്. ഒഡിഷയിലെ ഖനനസ്ഥലത്ത് ജോലിചെയ്തിരുന്ന നൂറുകണക്കിന് ഗോത്രവർഗ്ഗത്തിലുള്ള കുട്ടികളെ അവിടെനിന്ന് മോചിപ്പിച്ച് വിദ്യാഭ്യാസത്തിനായി സ്ക്കൂളിലയച്ചു. 2011-ൽ സാമൂഹികസേവനത്തിന് മുണ്ടയ്ക്ക് ജീവിച്ചിരിക്കുന്ന വിശിഷ്ടവ്യക്തികൾക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. [2]