തുറന്ന ജാലകം (വർണ്ണ ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഖ്യാത ഫ്രഞ്ച് ചിത്രക്കാരനായ ഹെന്റി മറ്റീസിന്റെ   ഒരു വർണ്ണ ചിത്രമാണ്   The Open Window, അഥവാ തുറന്ന ജാലകം .1905ൽ ക്യാൻ വാസിൽ രചിച്ച എണ്ണഛായ സൃഷ്ടിയാണിത്. മാറ്റീസിന്റെ മുഖമുദ്രയായ ഫൊവിസ്റ്റ് ശൈലിയുടെ ഉദാഹരണമാണ് ഈ രചന. ഫ്രാൻസിലെ കെല്യൂർ (Collioure)ലുള്ള തന്റെ വസതിയിൽ നിന്നും കാണുന്ന ഒരു ദൃശ്യമാണ് "തുറന്ന ജാലകം"

ചിത്രീകരിക്കുന്നത്. തീരദേശമാണ് കെല്യൂർ. തുറമുഖത്തിനടുത്തുള്ള വീട്ടിൽ നിന്നും കാണുന്ന ഈ ദൃശ്യത്തിൽ കടലിലെ പായ കപ്പലുകൾ കാണാം.

References[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]