തുരുത്തി സമരം
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു സെറ്റിൽമെന്റ് പട്ടികജാതി കോളനിയാണ് തുരുത്തി.ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടാൻ പോകുന്നതിനെതിരെ 2018പ്രിൽ 27 മുതൽ ആരംഭിച്ച സമരമാണ് തുരുത്തി സമരം.[1],[2],[3]
പശ്ചാത്തലം
[തിരുത്തുക]ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട നിർദ്ദിഷ്ട അലൈൻമെന്റ് മൂന്നാമത്തെതാണ്. ഒന്നും രണ്ടും അലൈൻമെന്റുകൾ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കിൽ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. വേളാപുരം മുതൽ തുരുത്തി വരെ 500 മീറ്റർ നീളത്തിനിടയിൽ ഒരു വളവ് ബോധപൂർവ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂർണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈൻമെന്റ് മാറി. അലൈൻമെന്റിൽ പറയുന്ന ദേശത്ത് 400 വർഷം പഴക്കമുള്ള ഒരു ആരാധന കേന്ദ്രം നിലനിൽക്കുന്നുണ്ട്. തുരുത്തിയിൽ അരിങ്ങളേയൻ തറവാട്ടുകാരുടെതാണ് ശ്രീ പുതിയിൽ ഭഗവതി ക്ഷേത്രം. പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി തുരുത്തിയിൽ സജീവമാണ് പ്രാദേശിക ജനതയുടെതായി നിലകൊള്ളുന്നതാണ് ഈ ആരാധനാലയം.2016ൽ പുറത്തു വന്ന പ്രസ്തുത അലൈൻമെന്റ് നോട്ടിഫിക്കേഷൻ പ്രകാരം ഈ കുടുംബങ്ങളിൽ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നൽകുകയുണ്ടായി. എന്നാൽ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയിൽ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികൾ, ജില്ലാ കലക്ടർ, തഹസിൽദാർ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങൾ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേൾക്കാനുള്ള ഒരു അവസരവും അധികാരികൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുരുത്തി നിവാസികൾ ഒരു ആക്ഷൻ കമ്മറ്റിക്ക് രൂപംകൊടുത്തു.തുടർന്ന് ഏപ്രിൽ 27-ാം തീയതി കോളനിയിലെ ദളിത് കുടുംബങ്ങൾ തുരുത്തിയിൽ കുടിൽ കെട്ടി സമരം ആരംഭിക്കുകയുണ്ടായി.[4]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://www.facebook.com/NavaKeralaNews/videos/171203147441514/
- https://www.youtube.com/watch?v=OrNRCxAcEIU
- https://www.youtube.com/watch?v=FJL_dAbSsAg
- https://www.youtube.com/watch?v=-m3M0U8e3Rc
- https://malayalam.oneindia.com/news/kannur/thuruthi-strike-against-kandankali-petrolium-construction-into-500-th-days-240311.html
- http://kannurmetroonline.com/sections/news/main.php?news=33026 Archived 2020-07-04 at the Wayback Machine.
- https://malayalam.samayam.com/latest-news/kerala-news/thuruthi-protest-against-a-highway/articleshow/64524176.cms
http://kannurmetroonline.com/sections/news/main.php?news=22583 Archived 2020-07-04 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ http://suprabhaatham.com/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82/
- ↑ https://localnews.manoramaonline.com/kannur/local-news/2018/05/11/ppns-bypass-thuruthy-kudil-ketti-samaram-15th-day.html
- ↑ http://www.asianetnews.com/magazine/five-environmental-protests-in-kerala
- ↑ https://localnews.manoramaonline.com/kannur/local-news/2018/04/29/ppns-bypass-thuruthy-kudil-ketti-samaram-4th-day.html