തുമ്പ (തിരുവനന്തപുരം)
Thumba തുമ്പ | |
---|---|
Coordinates: 8°31′0″N 76°52′0″E / 8.51667°N 76.86667°ECoordinates: 8°31′0″N 76°52′0″E / 8.51667°N 76.86667°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
Thumba is a suburb of Thiruvananthapuram city, capital of കേരളം, India.
കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് തുമ്പ. ഇസ്രോയുടെ(ISRO) , ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം[1] (Thumba Equatorial Rocket Launching Station - TERLS ) സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്. ഭൂമിയുടെ കാന്തിക മധ്യരേഖ(magnetic equator) ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.[2]
ഭൂമിശാസ്ത്രം[തിരുത്തുക]
തുമ്പ ഒരു വിസ്തൃതിയുള്ള ഗ്രാമം ആണ്. കിഴക്ക് മേനാംകുളം, വടക്ക് സെന്റ് ഡൊമിനിക് വെട്ടൂക്കാട്, തെക്ക് കൊച്ചുത്തുറ; പടിഞ്ഞാറ് അറേബ്യൻ കടൽ. എന്നിവ അതിർത്തിയായിരിക്കുന്നു. മേനകുളവുമായുള്ള അതിർത്തി പാർവതി പുത്തനാർ കനാൽ ആണ്. കൊച്ചത്തൂറയുമായുള്ള അതിർത്തി രാജീവ് ഗാന്ധി നഗർ റോഡാണ്. മുഴുവൻ ഗ്രാമങ്ങളും സമുദ്രനിരപ്പിൽ പരന്ന് കിടക്കുന്നു, തീരത്തോട് അടുത്തിരിക്കുന്ന നിലം ടാൻ നിറത്തിലുള്ള ബീച്ച് മണലാണ്. വെളുത്ത മണൽ കൊണ്ട് നിർമ്മിച്ച ഗ്രാമത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തികച്ചും ഇവിടം വ്യത്യസ്തമാണ്. 1990 കളുടെ അവസാനം വരെ തുമ്പ എന്നു വിളിച്ചിരുന്ന വെളുത്ത പുഷ്പങ്ങളുള്ള ഒരു ഔഷധ സസ്യം വളരെയധികം ഇവിടെ വളർന്നിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തിന് പേര് തുമ്പ എന്നായി. TERLS 1968 ഫെബ്രുവരി 2 ന് ഐക്യരാഷ്ട്രസഭക്ക് സമർപ്പിച്ചു .
അവലംബം[തിരുത്തുക]
- ↑ "The Hindu". മൂലതാളിൽ നിന്നും 2008-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-21.
- ↑ മലയാള മനോരമ ശതോത്തര ജൂബിലിപ്പതിപ്പ് (2013). പള്ളിമുറ്റത്തെ റോക്കറ്റ്. മലയാള മനോരമ. പുറം. 232.