തുമ്പിയുടെ ശരീരഘടന
അപൂർണ്ണ രൂപാന്തരീകരണം വഴി ജീവിതചക്രം പൂർത്തിയാക്കുന്ന ഒരു പ്രാണിയാണ് തുമ്പി. ഇവയുടെ ലാർവ മുട്ടവിരിഞ്ഞു വെള്ളത്തിൽ വളരുന്നു. വളർച്ച പൂർത്തിയാക്കി ഇമാഗോ ആയി രൂപാന്തരീകരണം പ്രാപിക്കുന്നതിനായി കരക്ക് കയറുന്നതിനു മുൻപ് അവ എട്ട് മുതൽ പതിനേഴ് പ്രാവശ്യം വരെ പടം പൊളിക്കുന്നു.[1]
ഇമാഗോ
[തിരുത്തുക]ശിരസ്സ്, ഉരസ്സ്, ഉദരം, എന്നിങ്ങനെ മൂന്നായി ഇവയുടെ ശരീരത്തെ വേർതിരിക്കാം.[2]
ശിരസ്സ്
[തിരുത്തുക]28,000-ൽപ്പരം ഒമ്മറ്റിഡിയ ചേർന്നുള്ള വലിയ കണ്ണുകളും മൂന്നു ഒസെല്ലിയും ഇവയ്ക്ക് നല്ല കാഴ്ചശക്തിയും അതോടൊപ്പം പറക്കലിൽ സ്ഥിരതയും രൂപങ്ങൾ കൃത്യമായി തിരിച്ചറിയാനുള്ള കഴിവും നൽകുന്നു. രണ്ടു ചെറിയ ശൃംഗികകളും ചവയ്ക്കാനും കടിച്ചുമുറിക്കാനും ഉപകരിക്കുന്ന വദനഭാഗങ്ങളും ഇവയ്ക്കുണ്ട്.[1]
ഉരസ്സ്
[തിരുത്തുക]ആറു കാലുകളും നാലു ചിറകുകളും ഉരസ്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇവയുടെ ചുമലിലെ അസ്ഥിസംയോഗത്തിനു മുകളിലായി ഒരു antehumeral strip-ഉം താഴെയായി ഒരു humeral stripe-ഉം മിക്കവാറും ഉണ്ടാകും.
ചിറകുകൾ
[തിരുത്തുക]ധാരാളം ഞരബുകൾ കൊണ്ടു ബലപ്പെടുത്തിയിരിക്കുന്ന ഇവയുടെ ചിറകുകൾ മിക്കവാറും സുതാര്യമോ ഭാഗികമായി നിറങ്ങളോടു കൂടിയവയോ ആകാം.[1] മിക്കവാറും തുമ്പികളുടെയും ചിറകുകളുടെ അഗ്രങ്ങളുടെ മുന്ഭാഗത്തായി ഓരോ റ്റെറോസ്റ്റിഗ്മ ഉണ്ടാകും. ഇവ കട്ടികൂടിയതും നിറവ്യത്യാസമുള്ളതും ഞരമ്പുകളാൽ ചുറ്റപ്പെട്ടതും ഹീമോലിംഫ് നിറഞ്ഞതും ആയിരിക്കും. ഭാരം കൂടിയ ഈ ഭാഗം പ്രാണികളെ തെന്നിപ്പറക്കാനും വേഗതയാർജ്ജിക്കാനും സ്ഥിരത നിലനിർത്താനും സഹായിക്കുന്നു.[3] ചിറകുകളിലുള്ള അഞ്ചു പ്രധാന ഞരമ്പുകളും ആരംഭസ്ഥാനത്ത് കൂടിച്ചേർന്നിരിക്കുന്നു.
സബ്‌കോസ്റ്റൽ ഞരമ്പ് ചിറകിന്റെ മുൻഭാഗത്തെ വരിപ്പുമായി കൂട്ടിമുട്ടുന്നിടത്ത് ഒരു നോഡ്സ് (nodus) ഉണ്ട്. ചിറകുകളിലെ ഞരമ്പുകളുടെ ഘടന തുമ്പികളെ വേർതിരിച്ചറിയുവാൻ സഹായകമാണ്.[4] നാലു ചിറകുകളും സ്വതന്ത്രമായി ചലിപ്പിക്കാനാകും. ചിറകുകളുടെ അഗ്രങ്ങൾ തമ്മിൽ 17 mm (Agriocnemis) മുതൽ 191 mm (Megaloprepus coerulatus വരെ വലിപ്പമുള്ള തുമ്പികളുണ്ട്.[1]
കാലുകൾ
[തിരുത്തുക]ഇവയുടെ കാലുകൾ ഇരപിടിക്കാനും ഇരിക്കാനും ഉപകരിക്കുന്നു.[1]
ഉദരം
[തിരുത്തുക]ഇവയുടെ ഉദരം നീണ്ടു നേർത്തതാണ്. ഇത് പത്തു ഖണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശരീരം ആവശ്യാനുസരണം വളയ്ക്കുവാൻ സാധിക്കുന്നു. തുമ്പികൾ ഇണ ചേരുന്നത് ചക്രരൂപത്തിൽ പരസ്പരം കോർത്തു പിടിച്ചാണ്. ഇത്തരത്തിൽ കോർത്തു പിടിക്കുവാനുള്ള കുറുവാലുകൾ ഉദരത്തിന്റെ അവസാനഭാഗത്തായി കാണപ്പെടുന്നു. ഇണ ചേരുവാനായി ആൺതുമ്പികളിൽ രണ്ടും മൂന്നും ഖണ്ഡങ്ങളിൽ ഉപ പ്രത്യുൽപ്പാദന അവയവവും പെൺതുമ്പികളിൽ എട്ട്-ഒൻപത് ഖണ്ഡങ്ങളിൽ മുട്ടയിടുവാനുള്ള ഓവിപ്പോസിറ്ററും ഉണ്ട്. എന്നാൽ വെള്ളത്തിൽ നേരിട്ടു മുട്ടയിടുന്ന തുമ്പികൾക്ക് ഒരു ഫ്‌ളാപ് മാത്രമേ ഉണ്ടാകൂ.
ലാർവ
[തിരുത്തുക]തുമ്പികളുടെ [ലാർവ|ലാർവകൾ]] വെള്ളത്തിൽ ജീവിക്കുന്നവയും തുമ്പികളേക്കാൾ ഉറച്ചതും നീളം കുറഞ്ഞതും ആയ ശരീഘടനയുള്ളവയും ചിറകുകൾ ഇല്ലാത്തവയുമാണ്. ഇവയുടെ വദനഭാഗം ഇരപിടിക്കാനുതകുംവിധം പ്രത്യേക ഘടനയോടുകൂടിയതാണ്. സൂചിത്തുമ്പികൾക്ക് ശ്വസിക്കാനായി ഉദരത്തിന്റെ അവസാന ഭാഗത്തായി ചെകിളകൾ ഉണ്ട്. കല്ലൻതുമ്പികൾ മലാശയം വഴിയാണ് ശ്വസിക്കുന്നത്.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Suhling, F.; Sahlén, G.; Gorb, S.; Kalkman, V.J.; Dijkstra, K-D.B.; van Tol, J. (2015). "Order Odonata". In Thorp, J.; Rogers, D.C. (eds.). Ecology and General Biology: Thorp and Covich's Freshwater Invertebrates (4th ed.). Academic Press. pp. 893–932. ISBN 9780123850263.
- ↑ 2.0 2.1 Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. pp. 355–358. ISBN 0-19-510033-6.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Norberg, R. Åke. "The pterostigma of insect wings an inertial regulator of wing pitch". Journal of Comparative Physiology A. 81 (1): 9–22. doi:10.1007/BF00693547.
- ↑ Chew, Peter (May 9, 2009). "Insect Wings". Brisbane Insects and Spiders. Retrieved 2011-03-21.