തുമ്പപ്പൂ ഓർക്കിഡ്
| തുമ്പപ്പൂ ഓർക്കിഡ് | |
|---|---|
| Long-Lipped Zeuxine | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | |
| Species: | Z. longilabris |
| Binomial name | |
| Zeuxine longilabris | |
| Synonyms | |
|
Haplochilus longilabris (Lindl.) D.Dietr. Monochilus affinis Wight Monochilus longilabris Lindl.[1] | |
ഓർക്കിഡ് കുടുംബത്തിൽപ്പെട്ട(ഓർക്കിഡേസീ) ലോലമായ നില ഓർക്കിഡാണ് തുമ്പപ്പൂ ഓർക്കിഡ്(ശാസ്ത്രീയ നാമം:Zeuxine longilabris). നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്നു. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, തായ്ലാൻഡ്, ബംഗ്ലാദേശ്, മ്യാന്മാർ, കംബോഡിയ എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഓർക്കിഡ് കണ്ടെത്തിയിട്ടുണ്ട്. തണലുള്ള സ്ഥലങ്ങളിൽ പുല്ലുകൾക്കിടയിൽ വളരുന്ന ഈ ചെടിയുടെ കിഴങ്ങുകൾ സന്ധികളിൽ വണ്ണം വെച്ച് കട്ടിയുള്ള വേരുപടലം ഉള്ളവയാണ്. പടരുന്ന തണ്ടുകളുടെ അഗ്രം കുത്തനെ 25 സെ മീ വരെ വളരുന്നു. അണ്ഡാകൃതിയിലോ നീണ്ടതോ ആയ 7 സിരകൾ ഉള്ള ഇലകൾ രോമങ്ങൾ ഇല്ലാതെ മിനുത്തവയാണ്. വെളുത്ത നിറത്തിൽ തുമ്പപ്പൂവിനോട് സാദൃശ്യമുള്ള പൂവുകൾ കുത്തനെയുള്ള തണ്ടുകളിലാണ് വിരിയുന്നത്.[2][3]