Jump to content

തുമന്യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമന്യാൻ

Թումանյան
മുകളിൽ ഇടത്തുനിന്ന്: തുമന്യാൻ സെൻട്രൽ സ്ക്വയർ കോബേർ ആശ്രമം • ദെബെഡ് നദി സാംസ്‌കാരിക ഭവനം • ഹോവാനെസ് തുമന്യാന്റെ പ്രതിമ ദെബെഡ് നദിയിലെ മലയിടുക്ക് • തുമന്യാൻ ഭൂപ്രകൃതി
മുകളിൽ ഇടത്തുനിന്ന്:

തുമന്യാൻ സെൻട്രൽ സ്ക്വയർ കോബേർ ആശ്രമം • ദെബെഡ് നദി സാംസ്‌കാരിക ഭവനം • ഹോവാനെസ് തുമന്യാന്റെ പ്രതിമ

ദെബെഡ് നദിയിലെ മലയിടുക്ക് • തുമന്യാൻ ഭൂപ്രകൃതി
തുമന്യാൻ is located in Armenia
തുമന്യാൻ
തുമന്യാൻ
Coordinates: 40°59′12″N 44°39′21″E / 40.98667°N 44.65583°E / 40.98667; 44.65583
CountryArmenia
Marz (Province)Lori
Founded1926
ഭരണസമ്പ്രദായം
 • MayorLevon Zavaryan
വിസ്തീർണ്ണം
 • ആകെച.കി.മീ.(0.4 ച മൈ)
ഉയരം
810 മീ(2,660 അടി)
ജനസംഖ്യ
 (2011 census)
 • ആകെ1,710
 • ജനസാന്ദ്രത1,700/ച.കി.മീ.(4,400/ച മൈ)
സമയമേഖലUTC+4 ( )
വെബ്സൈറ്റ്Official website
Sources: Population[1]

അർമേനിയയിലെ ലോറി പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ് തുമന്യാൻ (ഇംഗ്ലീഷ്: Tumanyan, Armenian: Թումանյան),. തലസ്ഥാനമായ യെറിവാനിൽ നിന്ന് 149 കിലോമീറ്റർ വടക്കും പ്രവിശ്യാ കേന്ദ്രമായ വനാട്സോറിന് 38 കിലോമീറ്റർ വടക്കുമായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 1964-ൽ[2] റിപ്പോർട്ട് ചെയ്യപ്പെട്ട ഈ പട്ടണത്തിലെ ജനസംഖ്യയായ 2,864-ൽ നിന്ന് 2011-ലെ സെൻസസ് പ്രകാരം, 1,710 ആയി കുറഞ്ഞു. നിലവിൽ, 2016-ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള പട്ടണത്തിലെ ഏകദേശ ജനസംഖ്യ 1,000 ആണ്. സമീപ ഗ്രാമങ്ങളായ കോബർ കയറാൻ, ഷാമട്ട്, ലോററ്റ്, അഹ്‌നിഡ്‌സോർ, അറ്റാൻ, മാർട്‌സ്, കരിഞ്ച് എന്നിവയും തുമന്യാൻ സമൂഹത്തിന്റെ ഭാഗമാണ്.

ചരിത്രം

[തിരുത്തുക]

ചരിത്രപരമായി, ഗ്രേറ്റർ അർമേനിയയുടെ പതിമൂന്നാം പ്രവിശ്യയായിരുന്ന ചരിത്രപ്രസിദ്ധമായ ഗുഗാർക്ക് പ്രവിശ്യയിലെ ഡ്സോറപോർ കന്റോണിലാണ് ആധുനിക തുമന്യാൻ പ്രദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. 1918-ൽ റിപ്പബ്ലിക് ഓഫ് അർമേനിയ സ്ഥാപിതമാകുന്നനതിന് മുമ്പ്, ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിനുള്ളിലെ ടിഫ്ലിസ് ഗവർണറേറ്റിലെ ബോർച്ചലി ഉയെസ്ഡിന്റെ ഭാഗമായിരുന്നു. 1918-ന്റെ അവസാനത്തിൽ, അർമേനിയയും ജോർജിയയും ലോറി മേഖലയെച്ചൊല്ലി അതിർത്തി യുദ്ധമുണ്ടായി. 1919 ജനുവരിയിൽ ബ്രിട്ടീഷ് സൈന്യം ലോറിയിൽ നിഷ്പക്ഷ മേഖല സ്ഥാപിച്ചു. 1920 ഡിസംബറിൽ അർമേനിയയുടെ സോവിയറ്റൈസേഷനെ തുടർന്ന്, ലോറി മേഖല ഒടുവിൽ 1921 ഫെബ്രുവരി 11 ന് സോവിയറ്റ് അർമേനിയയിൽ ഉൾപ്പെടുത്തപ്പെട്ടു.

1926-ൽ ദെബെഡ് നദിയുടെ വലത് കരയിലായി ഡ്സാഘിഡ്‌സോർ ഗ്രാമം സ്ഥാപിതമായി. 1930-ൽ ഇത് പുതുതായി സ്ഥാപിതമായ തുമന്യാൻ റയോണിൽ ഉൾപ്പെടുത്തപ്പെട്ടു. 1934-ൽ ഡ്സാഘിഡ്‌സോർ ഗ്രാമത്തിന് വടക്ക് ഏകദേശം 3.5 കിലോമീറ്റർ അകലെ റിഫ്രാക്ടറി ലോഹ ഖനികൾ കണ്ടെത്തി. ഡ്സാഘിഡ്‌സോർ ഖനികളിൽ നിന്ന് വേർതിരിച്ചെടുത്ത അഗ്നിശമനോപകരണങ്ങളുടെ ഉത്പാദനം 1939 ൽ ആരംഭിച്ചു. ഗ്രാമത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ 1947-ൽ ഡ്സാഘിഡ്‌സോറിന് നഗര-വിഭാഗം അധിവാസകേന്ദ്രമെന്ന പദവി ലഭിച്ചു. 1951-ൽ ഈ വാസസ്ഥലം തുമന്യാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1950-കളിൽ, 1951-ൽ[3] ആരംഭിച്ച തുമന്യാൻ ഫയർ പ്രൂഫ് വസ്തുക്കളുടെ ഫാക്ടറിക്ക് സേവനം നൽകുന്നതിനായി, തുമന്യാനിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി ദെബെഡ് നദിയുടെ ഇടത് കരയിൽ[4] കോബർ റെയിൽവേ സ്റ്റേഷൻ തുറന്നു.

1995-ൽ, സ്വതന്ത്ര അർമേനിയൻ സർക്കാർ, ലോറി പ്രവിശ്യയ്ക്കുള്ളിലെ ഒരു നഗര വാസസ്ഥലമെന്ന നിലയിൽ തുമന്യാന്റെ പദവി ഒരിക്കൽക്കൂടി ഉറപ്പിച്ചു. തുമന്യാൻ പട്ടണത്തിന് പുറമേ, സമീപ ഗ്രാമങ്ങളായ അറ്റാൻ, ഷാമട്ട് കരിഞ്ച്, ലോററ്റ്, മാർട്സ്, കോബർ കയറാൻ, അഹ്നിഡ്‌സോർ എന്നിവയും തുമന്യൻ മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 810 മീറ്റർ ഉയരത്തിൽ ദെബെഡ് നദിയുടെ വലതു കരയിലെ ഒരു പീഠഭൂമിയിലാണ് തുമന്യാൻ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇത് ഏകദേശം 1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളുന്ന പ്രദേശമാണ്. ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് തുമന്യാന്റെ സവിശേഷത. വേനൽക്കാലത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയും ശൈത്യകാലത്ത് നേരിയ തണുപ്പുമാണ് ഇവിടെ അനുഭവപ്പെടാറുളളത്. വാർഷിക മഴയുടെ അളവ് 500 മുതൽ 600 മില്ലിമീറ്റർ വരെയാണ്.

ജനസംഖ്യ

[തിരുത്തുക]

തുമന്യാൻ പട്ടണത്തിലെ അധിവാസികളിൽ ബഹുഭൂരിപക്ഷവും അർമേനിയൻ അപ്പസ്തോലിക സഭയിൽപ്പെട്ടവരും പൂർണ്ണമായും അർമേനിയൻ വംശജരുമാണ്. 1960-കളിൽ 3,000-ത്തോളം ആളുകൾ ഉണ്ടായിരുന്ന തുമന്യാനിലെ ജനസംഖ്യ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എന്നിരുന്നാലും, ഈ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള പതനം കാരണം 1970-കൾ മുതൽ ജനസംഖ്യ ക്രമേണ കുറഞ്ഞുവന്നു.

അവലംബം

[തിരുത്തുക]
  1. 2011 Armenia census, Lori Province
  2. History of Tumanyan
  3. Tumanyan community of Lori
  4. "Tumanyan community". Archived from the original on 2016-08-15. Retrieved 2021-11-06.
"https://ml.wikipedia.org/w/index.php?title=തുമന്യാൻ&oldid=3805104" എന്ന താളിൽനിന്ന് ശേഖരിച്ചത്