തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലിക്കറ്റ് സർവകലാശാലയുടെ ഭാഗമായി 1971 മുതൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര. സർവകലാശാല മലയാളം വിഭാഗത്തിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. 8,000-ലധികം താളിയോല ഗ്രന്ഥങ്ങൾ തുഞ്ചൻ സ്മാരക ഗ്രന്ഥപ്പുരയിലുണ്ട്. പനയോലകളിൽ എഴുതിയ കൈയെഴുത്തുപ്രതികളുടെ അപൂർവ്വ ശേഖരമാണിത്.[1][2] ചെമ്പോലകൾ, മുളക്കരണം, നാണയം എന്നിവ ഇവിടെ സംരക്ഷിക്കുന്നുണ്ട്.

ഡോ. മഞ്ജു എം പിയാണ് തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയുടെ ഡയറക്ടർ

ചരിത്രം[തിരുത്തുക]

മലബാറിലെ കയ്യെഴുത്തു പ്രതികൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ 1971-ൽ ഗ്രന്ഥപ്പുര സ്ഥാപിതമായി. കെ.എൻ. എഴുത്തഛൻ, സുബ്രഹ്മണ്യ അയ്യർ, സുകുമാർ അഴീക്കോട്, എസ്. ഗുപ്‌തൻ നായർ, ചാത്തനാത്ത് അച്യുതനുണ്ണി, എം.എം. ബഷീർ, എം.എൻ. കാരശ്ശേരി, എൻ. ഗോപിനാഥൻ നായർ, ടി. ബി. വേണുഗോപാല പണിക്കർ, പി.എം. വിജയപ്പൻ, ടി.കെ. വേലായുധൻ, അനിൽ വള്ളത്തോൾ, ടി. പവിത്രൻ, എൽ. തോമസ്കുട്ടി, കെ.കെ. കരുണാകരൻ തുടങ്ങി ആർ.വി.എം. ദിവാകരൻ വരെയുള്ള മലയാള വിഭാഗം അധ്യക്ഷന്മാരും പണ്ഡിതന്മാരും ഇതിൽ സംഭാവന നൽകി. [3]

പ്രവർത്തനം[തിരുത്തുക]

ഗ്രന്ഥങ്ങൾ ബ്രഷ്‌ ഉപയോഗിച്ചു വൃത്തിയാക്കി പുൽത്തൈലം വെച്ചു തുടക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. പഴയവ പരിപാലിക്കുന്നതു കൂടാതെ പുതിയവ പുതിയവ ശേഖരിക്കുകയും ചെയ്യുന്നു. നമ്പർ ഇട്ട് റാക്കിൽ സൂക്ഷിക്കുന്നു. 2020-ൽ നവീകരിച്ച എയർകണ്ടിഷൻ ചെയ്ത റെപ്പോസിറ്ററിയിലാണ് ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നത്.

വിഷയ വൈവിധ്യം[തിരുത്തുക]

വേദങ്ങൾ, വേദാന്തം, ഉപനിഷത്തുക്കൾ, ഇതിഹാസങ്ങൾ, തന്ത്രം, വാസ്തു വിദ്യ, കളരി വിദ്യ, ഗണിതം, തച്ചു ശാസ്ത്രം, ധർമ്മശാസ്ത്രം, വൈദ്യം, വ്യാകരണം, ശബ്ദകോശം, സാമുദ്രിക ശാസ്ത്രം, ആട്ടക്കഥകൾ തുടങ്ങി അനേകം വിഷയങ്ങളാൽ സമ്പന്നമാണ് ഗ്രന്ഥപ്പുര. [4]

ഭാഷകൾ[തിരുത്തുക]

മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ഗ്രന്ഥങ്ങളാണ് ഇവിടെയുള്ളത്.


അവലംബം[തിരുത്തുക]

  1. "കാലിക്കറ്റ് സർവകലാശാലാ മലയാളം വിഭാഗം സുവർണജൂബിലി ശോഭയിൽ" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-12-16.
  2. "Thunchan Memorial Trust & Research Centre". ശേഖരിച്ചത് 2021-12-16.
  3. തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര, ബ്രോഷർ, 1981
  4. മാതൃഭൂമി യാത്ര ഡിസംബർ 2021