തുകൽ കൊല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലുള്ള ഹിന്ദു മതത്തിലെ ഒബിസി[1] വിഭാഗത്തിൽപ്പെട്ട ഒരു സമുദായമാണ് തുകൽ കൊല്ലൻ. [2]. ഇവർ പരമ്പരാഗതമായി തുകൽ സംബന്ധമായിട്ടുള്ള തൊഴിലുമായി ബന്ധപെട്ടിരിക്കുന്നു. അപൂർവം ചിലർ ചെണ്ട, മദ്ദളം, ഉടുക്ക് തുടങ്ങിയ തോൽ ഉപകരണങ്ങളുമായും ആഡംബര കൊത്തുപണിയുമായി ബന്ധപെട്ടിരിക്കുന്നു. തുകൽ സമ്പന്ധിയായ വിവിധ തൊഴിൽ ചെയ്തു പോന്ന ഒരു സമുദായം. ഇവർ തോൽകൊല്ലൻ, പലിശ കൊല്ലൻ, എന്നി സമുദായ പേരുകളിൽ അറിയപെടുന്നു[3]. ഇവർ പരസ്പരം വിവാഹബന്ധങ്ങളിലേർപ്പെട്ട് സമാന തൊഴിൽ ചെയ്ത് ഉപജീവിച്ചു വരുന്നു. തുകൽ ഉൽപന്നങ്ങളായ ചെണ്ട മദ്ദളം തമ്പല തുടങ്ങിയ വാദ്യോപകരണങ്ങളും കുതിരയുടെ ചട്ട കടിഞ്ഞാൺ ബെൽറ്റ് സീറ്റ്, തുകലുമായി ബന്ധപെട്ട പാദരക്ഷകൾ, മെതിയടികൾ, വാൾ ഉറകൾ, കത്തി ഉറകൾ പരിച- ഉറകൾ എന്നിവ നിർമ്മിക്കുന്നു .

അവലംബം[തിരുത്തുക]

  1. "കേരളത്തിലെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ ലിസ്റ്റ് : സംസ്ഥാന ഒ.ബി.സി ലിസ്റ്റ്". പിന്നാക്ക വിഭാഗ വികസന വകുപ്പ് (bcdd.kerala.gov.in). 2021-02-26. മൂലതാളിൽ നിന്നും 2021-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-26.
  2. "LIST OF backward CASTES IN THE KERALA STATE : LIST OF OBC IN KERALA STATE". കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. Archived from the original on 2018-02-14. ശേഖരിച്ചത് 2017-06-26.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Castes & tribes of southern India" (PDF).
"https://ml.wikipedia.org/w/index.php?title=തുകൽ_കൊല്ലൻ&oldid=3867302" എന്ന താളിൽനിന്ന് ശേഖരിച്ചത്