കൊടിത്തൂവ
ദൃശ്യരൂപം
(തുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൊടിത്തൂവ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | T. involucrata |
| Binomial name | |
| Tragia involucrata L. | |
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettle, ആയുർവേദം- "ദുസ്പർശ"). ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്.
രൂപവിവരണം
[തിരുത്തുക]പടരുന്നുവളരുന്ന ഒരു നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കടു, തിക്തം, മധുരം, കഷായം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേര്, സമൂലം[2]
ചിത്രശാല
[തിരുത്തുക]- കടിത്തുമ്പ
- at Thrissur, Kerala
- കൊടുത്തൂവ വേരു, കേരളം
- കൊടിത്തൂവ ഇലയിലെ ശലഭ പുഴു
അവലംബം
[തിരുത്തുക]- ↑ "Climbing Nettle, Flowers of India". Archived from the original on 2012-07-07. Retrieved 2012-08-08.
- 1 2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]