തീൻ കന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Teen Kanya
DVD Cover
സംവിധാനം സത്യജിത് റായ്
രചന Rabindranath Tagore (stories)
അഭിനേതാക്കൾ Soumitra Chatterjee [Amulya]
Aparna Sen [Samapti]
വിതരണം Sony Pictures
റിലീസിങ് തീയതി 5th May, 1961
സമയദൈർഘ്യം 112 min.

1961 ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രം ആണ് 'തീൻ കന്യ'. രബീന്ദ്രനാഥ് ടാഗോറിന്റെ മൂന്ന് ചെറുകഥകളെ ആധാരമാക്കി സത്യജിത് റേ സംവിധാനം ചെയ്ത മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമുച്ചയം ആണീ സിനിമ. പോസ്റ്റ് മാസ്റ്റർ, മോനിഹാര, സമ്പതി എന്നീ കഥകളാണ് റേ ഇതിലൂടെ അവതരിപ്പിച്ചത്. സത്യജിത് റേ പ്രൊഡക്ഷൻസ് ആയിരുന്നു നിർമാതാക്കൾ. കറുപ്പും വെളുപ്പും വർണങ്ങളിൽ ചിത്രീകരിച്ച ഈ മൂന്ന് ചിത്രങ്ങളും തീൻ കന്യ എന്ന പേരിൽ പുറത്തു വന്നത് 1961-ൽ ആണ്. ഇതിൽ പോസ്റ്റ് മാസ്റ്ററും സമ്പതിയും 1956-ലും മോനിഹാര 1961-ലുമായിരുന്നു ചിത്രീകരിച്ചത്. സൗമേന്ദു റോയ് ആയിരുന്നു ഛായാഗ്രാഹകൻ. മുഖ്യ അഭിനേതാക്കൾ അനിൽ ചാറ്റർജി, കാളി ബാനർജി, സൗമിത്ര ചാറ്റർജി, അപർണ സെൻ എന്നിവരായിരുന്നു. രവീന്ദ്ര സംഗീതവും ബംഗാളി നാടോടി സംഗീതവും ഇഴചേർത്തുകൊണ്ട് റേ തന്നെയായിരുന്നു ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.

പ്രമേയം[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "9th National Film Awards". International Film Festival of India. ശേഖരിച്ചത് September 08, 2011. 

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീൻ_കന്യ&oldid=1847692" എന്ന താളിൽനിന്നു ശേഖരിച്ചത്