ഉള്ളടക്കത്തിലേക്ക് പോവുക

തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം
ഏജൻസി അവലോകനം
രൂപപ്പെട്ടത്1952 (first intensive revision)
അധികാരപരിധി ഇന്ത്യാ ഗവൺമെന്റ്
ആസ്ഥാനംന്യൂഡൽഹി
മേധാവി/തലവൻഗ്യാനേഷ് കുമാർ, ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മാതൃ ഏജൻസിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
വെബ്‌സൈറ്റ്
eci.gov.in

യോഗ്യരായ ഒരു വോട്ടറെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അർഹരല്ലാത്ത ഒരാളും പട്ടികയിൽ കയറിക്കൂടിയിട്ടില്ലെന്നും ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന ഒരു നടപടിയാണ് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം അഥവാ എസ്. ഐ. ആർ.[1]

ഇന്ത്യയിലുടനീളമുള്ള വോട്ടർ പട്ടിക കുറ്റമറ്റതും, കാലികവും, അർഹരായ എല്ലാ ഇന്ത്യൻ പൌരന്മാരും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കുകയാണ് എസ്‌.ഐ‌.ആർ. കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്. 2002ലെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് നിലവിൽ എസ്.ഐ.ആർ നടത്തുന്നത്. 2025 ഒക്ടോബർ 27 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യവ്യാപകമായി എസ്.ഐ.ആർ പ്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ചു.[2][3][4]

ചരിത്രം

[തിരുത്തുക]

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഉം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 21 (3) ഉം അനുസരിച്ച്, തെരഞ്ഞെടുപ്പു കമ്മീഷൻ ഏതെങ്കിലും അധികാരികളിൽ നിന്ന് മുൻകൂർ അനുമതി കൂടാതെ രാജ്യത്തുടനീളം ഏത് സംസ്ഥാനത്തും വോട്ടർ പട്ടിക പരിഷ്കരിക്കാൻ അധികാരമുണ്ട്.[5] 1952-56, 1957, 1961,1965, 1966, 1983-84, 1987-89, 1992, 1993, 1995, 2002, 2003, 2004 എന്നീ വർഷങ്ങളിൽ തീവ്ര വോട്ടർ പട്ടികാ പുനരവലോകനങ്ങൾ 13 തവണ നടത്തിയിട്ടുണ്ട്.[6]

2025 ലെ വോട്ടർ പട്ടികയുടെ പുനരവലോകനം

[തിരുത്തുക]

പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 2025 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രപരിശോധന (എസ്ഐആർ) ആസൂത്രണം ചെയ്തത്. പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിലെ നിരവധി വോട്ടർമാർ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും അവർ ഇരട്ട രേഖകൾ സമർപ്പിച്ചാണ് ഇന്ത്യയിൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കരസ്ഥമാക്കിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) , സമാജ്വാദി പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം, രാഷ്ട്രീയ ജനതാദൾ എന്നിവയുൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞടുപ്പു കമ്മീഷന്റെ ഈ നടപടിയെ എതിർക്കുകയും, വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയ്ക്കും അനുകൂലമായി പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു.[7] പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തേത്തുടർന്ന്, പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തർക്കമുള്ള തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ വിഷയത്തിൽ പാർലമെന്ററി ചർച്ച നടത്താൻ മോദി സർക്കാർ സമ്മതിച്ചു.[8]

2025 നവംബർ 4 ന്, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചു. 321 ജില്ലകളിലെയും 1,843 നിയമസഭാ മണ്ഡലങ്ങളിലെയും 51 കോടി വോട്ടർമാരാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്.[9]

പ്രത്യേക തീവ്രപരിശോധനകളുടെ ഉദ്ദേശ്യം

[തിരുത്തുക]

ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ഉയർന്ന തോതിലുള്ള കുടിയേറ്റം, പുതിയ യോഗ്യരായ വോട്ടർമാരുടെ കൂട്ടിച്ചേർക്കൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ എന്നിവ കാരണം വോട്ടർ പട്ടിക പരിഷ്കരിക്കുന്നതൊടൊപ്പം വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ നിലവിലെ പട്ടികയിൽനിന്ന് നീക്കം ചെയ്യുകയുമാണ് പ്രത്യേക തീവ്ര പുനരവലോകനം കൊണ്ട് കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നത്.[10] ഒരു വോട്ടർക്ക് ഒന്നിലേറെ മണ്ഡലങ്ങളിൽ വോട്ടുണ്ടാകുക, നിലവിലെ പട്ടികയിൽനിന്ന് മരണമടഞ്ഞവരെ ഒവിവാക്കുക തുടങ്ങിയ അപാകതകൾ പരിഹരിക്കുകയെന്നതും ഇതിലൂടെ ഉദ്ദേശിക്കുന്നു.

എസ്.ഐ.ആർ. ജോയത്തോൺ

[തിരുത്തുക]

ബൂത്ത് ലെവൽ ഓഫീസർമാർക്കും (ബി.എൽ.ഒ. മാർക്കും) തീവ്ര വോട്ടർ പട്ടികാ പുനരവലോകന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ജീവനക്കാർക്കും ഹ്രസ്വ ജോലിയും രസകരമായ ഇടവേളകളും നൽകാൻ ഉദ്ദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രപരിശോധനാ വേളയിൽ ജില്ലാ തലത്തിലുള്ള ഒരു പ്രചാരണമായ 'ജോയത്തോൺ' നടത്തി. 2025 നവംബർ അവസാനത്തോടെ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇത് പുനരവലോകന പ്രവർത്തനത്തിലേക്ക് ഊർജ്ജവും വിനോദവും ഉൾപ്പെടുത്തുന്നതിനുള്ള ഒരു നീക്കമെന്ന നിലയിൽ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രോത്സാഹിപ്പിച്ചു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ECI to begin Special Intensive Revision of Electoral Rolls in Bihar". Press Information Bureau, Government of India. 24 June 2025.
  2. "What is the SIR Electoral Roll and Why is it Important?". Dainik Jagran. 1 October 2025.
  3. "Pan-India SIR: ECI to announce first phase dates on Monday; 10-15 states to be covered". The Times of India. 27 October 2025.
  4. "SIR: India's voter roll revision is worrying migrant workers". www.bbc.com. 24 November 2025. Retrieved 24 November 2025.
  5. "What is the SIR Electoral Roll and Why is it Important?". Dainik Jagran. 1 October 2025.
  6. Yadav, Gaurav (2025-07-11). "Special Intensive Revision (SIR) of Electoral Rolls". Free UPSC IAS Preparation Syllabus and Materials For Aspirants. Retrieved 2025-11-25.
  7. "What is the SIR Electoral Roll and Why is it Important?". Dainik Jagran. 1 October 2025.
  8. "Pan-India SIR: ECI to announce first phase dates on Monday; 10-15 states to be covered". The Times of India. 27 October 2025.
  9. "What is the SIR Electoral Roll and Why is it Important?". Dainik Jagran. 1 October 2025.
  10. "ECI to begin Special Intensive Revision of Electoral Rolls in Bihar". Press Information Bureau, Government of India. 24 June 2025.