തീറ്റപ്പുൽകൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Grasses of Kerala 07239.jpg

വ്യവസായികാടിസ്ഥാനത്തിൽ കാലിവളർത്തൽ ആരംഭിച്ചപ്പോൾ അതിനോടനുബന്ധിച്ച് വളർന്നുവന്ന ഒരു ഒരു ശാഖയാണ് തീറ്റപ്പുൽകൃഷി. മുൻകാലങ്ങളിൽ വലിയ പുൽമേടുകളിൽ മേയാൻ വിട്ടിട്ടായിരുന്നു മാടുകൾക്കുള്ള ഭഷണം കണ്ടെത്തിയിരുന്നത്. ഇതിനുള്ള സൗകര്യങ്ങൾ കുറഞ്ഞ് വന്നപ്പോൾ തീറ്റ കർഷകൻ കണ്ടെത്തേണ്ട സ്ഥിതിയായി. നല്ല പോഷകഗുണമുള്ള പച്ചപ്പുല്ലിനങ്ങൾക്കും പയർ വർഗ്ഗചെടികൾക്കും വേണ്ടിയുള്ള ആവശ്യം അങ്ങനെയുണ്ടായി. കുറഞ്ഞ ചിലവിൽ കൂടുതൽ പോഷകഗുണമുള്ള കൂടുതൽ വിളവുതരുന്ന പുല്ലിനങ്ങൾ കന്നുകാലികൾക്ക് വേണ്ടി വ്യാപകമായി കൃഷിചെയ്യാനാരംഭിച്ചു.

തീറ്റപ്പുല്ലിനങ്ങൾ[തിരുത്തുക]

തമിഴ്നാട് കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങൾ: CO1, CO2, CO3, CO4, കിള്ളിക്കുളം1.

കേരള സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങൾ : സുഗുണ, സുപ്രിയ, തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത തുമ്പൂർമുഴി പുല്ല്.

മറ്റു പുൽ/പയർ ഇനങ്ങൽ : ഗിനിപ്പുല്ല്, എരുമപ്പുല്ല്, കോംഗോ സിഗ്നൽ, വേലിയൂസേൺ, അഗത്തി, തീറ്റപ്പയർ, സ്റ്റെലോ, ചോളം, ശീമക്കൊന്ന, പീലിവാക

കൃഷിരീതി[തിരുത്തുക]

നല്ല നീർവാർച്ചയുള്ള മണ്ണാണ് തീറ്റപ്പുൽകൃഷിക്ക് അനുയോജ്യം. നിലം നന്നായി ഉഴുതു നന്നായി ജൈവവളം ചേർക്കുക. നിലം ഒരുക്കിയശേഷം പുല്ല് നടാനുള്ള വാരങ്ങൾ എടുക്കാം. വാരങ്ങൾ തമ്മിൽ 60 സെന്റി മീറ്റർ ഇടവിട്ട് തണ്ടുകൾ നടാവുന്നതാണ്. 90 ദിവസം പ്രായമുള്ള നടീൽ വസ്തുക്കളാണ് മുറിച്ചുനടേണ്ടത്. രണ്ട് മുട്ടുള്ള തണ്ടുകൾ, വേരുപിടിപ്പിച്ച നടീൽവസ്തുക്കൾ, വിത്തുകൾ എന്നിവയാണ് നടാനുപയോഗിക്കുന്നത്. തണ്ടുകൾ 45ഡിഗ്രി ചെരിച്ചു നടണം. മുള പൊട്ടിയാൽ ചാണകവും സ്ലറിയും ഉഴിച്ചുകൊടുക്കാം. 45-60 ദിവസം കൊണ്ട് ആദ്യ വിളവെടുക്കാം. മുറിയ്ക്കുമ്പോൾ പരമാവധി താഴ്ക്ത്തി വിളവെടുക്കണം. പുല്ല് പൂവിടാതെയും മൂക്കാതെയും ശ്രദ്ധിയ്ക്കണം. മൂത്ത പുല്ല് തിന്നാൽ കാലികൾ വിമുഖത കാണിക്കും. പൂവിട്ട പുല്ലിന്റെ പോഷകമൂല്യം കുറവായിരിക്കും. മുറിച്ചെടുത്ത പുല്ല് വെയിലത്തുണക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • കൃഷിപാഠം- ആർ.ഹേലി
  • ഹരിതഭൂമി മാസിക- 2012 ജൂൺ
"https://ml.wikipedia.org/w/index.php?title=തീറ്റപ്പുൽകൃഷി&oldid=1902137" എന്ന താളിൽനിന്ന് ശേഖരിച്ചത്