Jump to content

തീരദേശം (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂഭാഗത്തെയാണ്‌ തീരദേശം എന്നു പറയുന്നത്. കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്. മലനാട്, ഇടനാട് എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങൾ

3979 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തീരപ്രദേശം കേരളത്തിന്റെ 10.24 ശതമാനം മാത്രമാണുള്ളത്. കായലുകൾ, അഴിമുഖങ്ങൾ, മണൽത്തിട്ടകൾ, തുരുത്തുകൾ, തോടുകൾ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ ആണ്. തീരപ്രദേശം ഏകദേശം കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗമെല്ലാം കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്‌. അതിനാൽ ഓരോ വർഷവും കരയിലേക്ക്ക് കടൽ കയറിവരുന്നു. ആഗോളതാപനം ഈ പ്രക്രിയയുടെ ആക്കം വർദ്ധിപ്പിക്കുന്നു. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ തീരപ്രദേശത്താണ്. കൊച്ചി, ആലപ്പുഴ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതൽക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ തീരദേശം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്‌.

ബേക്കലിലെ കടൽത്തീരം
"https://ml.wikipedia.org/w/index.php?title=തീരദേശം_(കേരളം)&oldid=3402290" എന്ന താളിൽനിന്ന് ശേഖരിച്ചത്