തീയാട്ടുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തീയാട്ടുണ്ണികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമിടയ്ക്കുള്ള ഒരു അന്തരാളജാതിയാണ് തീയാട്ടുണ്ണി. ഒരു അമ്പലവാസി ജാതി. തീയാട്ടം എന്ന പാരമ്പര്യത്തൊഴിലിൽ നിന്നാവാം തിയാട്ടുണ്ണി എന്ന ജാതി ആവിർഭവിച്ചത്. ഗായത്രീമന്ത്രം ജപിക്കുകയും ഉപനയനം നടത്തുകയും ചെയ്യാറുണ്ട്.

പരമ്പരാഗത വിശ്വാസങ്ങൾ[തിരുത്തുക]

ഗ്രാമങ്ങളിൽ മസൂരിബാധയുണ്ടാകുമ്പോൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. മസൂരിപ്പിശാചിന്റെ കോപം ശമിപ്പിക്കാൻ ഇവർക്കു ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു. മസൂരിബാധയുണ്ടാകുമ്പോൾ കുടുംബാംഗങ്ങൾ രോഗിയെ തിയാട്ടുണ്ണിയെ ഏല്പ്പിച്ച് വീട് ഒഴിഞ്ഞുപോവുകയായിരുന്നു പതിവ്. പകർച്ചവ്യാധിയിൽനിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനുവേണ്ടി ഇവർ ക്ഷേത്രങ്ങളിൽ ചില അനുഷ്ഠാനങ്ങൾ നടത്തിയിരുന്നു.

ആചാരങ്ങൾ[തിരുത്തുക]

മൂത്തപൂത്രൻ മാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ സ്ത്രീകളുമായി സംബന്ധത്തിലേർപ്പെടുകയായിരുന്നു പതിവ്. ഇവരുടെ ജനന-മരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം പിന്തുടർന്ന തിയാട്ടുണ്ണികൾ വിവാഹമോചനം അനുവദിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=തീയാട്ടുണ്ണി&oldid=3661352" എന്ന താളിൽനിന്ന് ശേഖരിച്ചത്