തിഹാർ ജയിൽ
Location | ന്യൂ ഡൽഹി, ഇന്ത്യ |
---|---|
Status | Operating |
Security class | Maximum |
Opened | 1957 |
Website | http://tiharprisons.nic.in/ |
തെക്കനേഷ്യയിലെ ഏറ്റവും വലിയ തടവുകേന്ദ്രമാണ് തിഹാർ ജയിൽ[1]. തിഹാർ പ്രിസൺസ്, തിഹാർ ആശ്രമം എന്നും ഇതു അറിയപ്പെടുന്നു. ന്യൂഡൽഹിയ്ക്ക് പടിഞ്ഞാറ് ചാണക്യപുരയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് തിഹാർ ജയിൽ സ്ഥിതിചെയ്യുന്നത്. തിഹാർ ജയിലിന് ചുറ്റുമുള്ള പ്രദേശം ഹരി നഗർ എന്ന് അറിയപ്പെടുന്നു.
ഒരു തിരുത്തൽ സ്ഥാപനം എന്ന നിലയിലാണ് തിഹാർ ജയിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ജയിൽ അന്തേവാസികളെ ഉപകാരപ്രദമായ നൈപുണിയും വിദ്യാഭ്യാസവും നിയമത്തോടുള്ള ആദരവും നൽകികൊണ്ട് സമൂഹത്തിലെ സാധാരണ പൗരന്മാരാക്കി മാറ്റിയെടുക്കുക എന്നതാണ് ജയിലിന്റെ പ്രധാന ലക്ഷ്യമായി കാണുന്നത്. ജയിൽ വാസികളെ പരിഷ്കരിക്കുന്നതിനും സജീവരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ഇവിടെ സംഗീത ചികിത്സ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി സംഗീത പരിശീലനവും കച്ചേരിയും ഇവിടെ സംഘടിപ്പിക്കുന്നു.[2]. തിഹാർ ജയിലിൽ ഒരു വ്യവസായ യുണിറ്റും പ്രവർത്തിക്കുന്നുണ്ട്.ടിജെസ് (TJ's)എന്ന പേരിലാണ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.[3][4] 5200 പേരെ ഉൾകൊള്ളാൻ മാത്രം ശേഷിയുള്ള തിഹാർ ജയിലിൽ ഇപ്പോൾ 12000 അന്തേവാസികളുണ്ട്.[5]
ചരിത്രം
[തിരുത്തുക]പഞ്ചാബ് സംസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന തിഹാർ ജയിൽ 1966 ലാണ് ഡൽഹിയുടെ നിയന്ത്രണത്തിലേക്ക് പ്രവത്തനം മാറ്റിയത്. കിരൺബേദി തിഹാർ ജയിലിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആയിരിക്കുമ്പോൾ ഏതാനും ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. സിവിൽ സർവീസ് പരീക്ഷയിലെ ഐ.എ.എസിൽ ഇവിടുത്തെ ഒരു അന്തേവാസി വിജയിയായിട്ടുണ്ട്.[6]
പ്രമുഖരായ തിഹാർ വാസികൾ
[തിരുത്തുക]- 2013 ൽ ഐ.പി.എൽ സ്പോട്ട് ഫിക്സിംഗിൽ അറസ്റ്റു ചെയ്യപ്പെട്ട എസ്. ശ്രീശാന്ത്
- സത്വന്ത് സിംഗും കെഹാർ സിംഗും (ഇന്ദിരാഗാന്ദി വധക്കേസിൽ തൂക്കിലേറ്റപ്പെട്ടവർ)
- ചാർസ് ശോഭരാജ് -അന്തർദേശീയ കൊലയാളി--1986 ജയിൽ ചാടിയെങ്കിലും പിടിക്കപ്പെടുകയും മറ്റൊരു പത്തുവർഷം കൂടി ജയിൽ ശിക്ഷ നൽകി 1997 ഫെബ്രുവരിയിൽ ശിക്ഷാകാലാവധി തീർന്നതിനാൽ വിട്ടയച്ചു.
- എ. രാജ (ടു ജി അഴിമതിയിൽ പിടിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി)
അവലംബം
[തിരുത്തുക]- ↑ Tihar prison in India: More dovecote than jail. The Economist (2012-05-05). Retrieved on 2012-05-31.
- ↑ "Now, a Tihar Idol". 10 June 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-24. Retrieved 2013-05-30.
- ↑ Mukharji, Arunoday (4 February 2007) "Brand Tihar is serious business" ''CNN-IBN'' Archived 2008-09-24 at the Wayback Machine.. Ibnlive.com (2007-06-20). Retrieved on 2012-05-31.
- ↑ "Government takes steps to ease overcrowding in Tihar Jail". Press Information Bureau. 2006-12-05. Retrieved 2009-08-19.
- ↑ Relief to Tihar inmate after he makes it to IAS Archived 2009-02-17 at the Wayback Machine. The Hindu, 11 February 2009