Jump to content

തിരുഷ് കാമിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുഷ് കാമിനി
2013ലെ ക്രിക്കറ്റ് ലോകകപ്പിൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്തിരുഷ് കാമിനി
ജനനം (1990-07-30) 30 ജൂലൈ 1990  (34 വയസ്സ്)
ചെന്നൈ, തമിഴ് നാട്, ഇന്ത്യ
ബാറ്റിംഗ് രീതിഇടംകൈ ബാറ്റിങ്
ബൗളിംഗ് രീതിവലംകൈ ലെഗ്ബ്രേക്ക്
റോൾബാറ്റിങ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്13 ഓഗസ്റ്റ് 2014 v ഇംഗ്ലണ്ട
അവസാന ടെസ്റ്റ്16 നവംബർ 2014 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 6)7 മാർച്ച് 2009 v പാകിസ്താൻ
അവസാന ഏകദിനം10 ഫെബ്രുവരി 2016 v അയർലൻഡ്
ഏകദിന ജെഴ്സി നം.16
പ്രാദേശിക തലത്തിൽ
വർഷംടീം
2000/01/-2014/15തമിഴ് നാട്
2015/16-presentറെയിൽവേസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ് ട്വന്റി20
കളികൾ 2 38 3
നേടിയ റൺസ് 237 815 67
ബാറ്റിംഗ് ശരാശരി 79.00 26.29 33.50
100-കൾ/50-കൾ 1/0 2/3 0/1
ഉയർന്ന സ്കോർ 192 113* 56
എറിഞ്ഞ പന്തുകൾ 6 384
വിക്കറ്റുകൾ 0 9
ബൗളിംഗ് ശരാശരി 8.00 45.53
ഇന്നിംഗ്സിൽ 5 വിക്കറ്റ് 30.11
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/0

ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗമാണ് തിരുഷ് കാമിനി (ജനനം: ജൂൺ 30 1990). ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനുവേണ്ടി 38 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. [1]

ക്രിക്കറ്റ് മത്സരങ്ങൾ

[തിരുത്തുക]

1990 ജൂൺ 30ന് മദ്രാസിൽ ജനിച്ചു. ആറാം വയസ്സു മുതൽ അച്ഛന്റെ ശിക്ഷണത്തിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി. 8-ാം വയസ്സിൽ 16 വയസ്സിനു താഴെയുള്ളവരുടെ തമിഴ്നാട് ക്രിക്കറ്റ് ടീമിൽ കളിച്ചു.[2] 15-ാം വയസ്സിൽ പാകിസ്താനെതിരെ കളിച്ച 21 വയസ്സിനു താഴെയുള്ളവരുടെ ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 16-ാം വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചു. ആദ്യത്തെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2007ൽ അലൻ ബോർഡർ ഗവാസ്കർ സ്കോളർഷിപ്പ് കരസ്ഥമാക്കി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നേടി.

ബി.സി.സി.ഐയുടെ പ്ലെയർ ഓഫ് ദി ഇയർ മൂന്നു പ്രാവശ്യം കരസ്ഥമാക്കി ഒരേയൊരു വനിതാ ക്രിക്കറ്റ് താരമാണ് തിരുഷ് കാമിനി. 2007-2008 സീസണിൽ ജൂനിയർ പ്ലെയർ ഓഫ് ദി ഇയർ, 2009-2010 സീസണിൽ സീനിയർ പ്ലെയർ ഓഫ് ദി ഇയർ, 2012-2013 സീസണിൽ സീനിയർ പ്ലെയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.

2013ലെ വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടി. ഈ മത്സരത്തിൽ 146 പന്തുകളിൽ നിന്നും 100 റണ്ണുകൾ നേടി ലോകകപ്പ് മത്സരത്തിൽ കൂടുതൽ റണ്ണുകൾ നേടിയ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 430 പന്തുകളിൽ നിന്നും 192 റണ്ണുകൾ നേടി. 2017ലെ ലോകകപ്പ് മത്സരത്തിൽ അയർലൻഡിനെതിരെ നേടിയ 113 റൺസാണ് ഏകദിന ക്രിക്കറ്റിലെ തിരുഷ് കാമിനിയുടെ ഉയർന്ന സ്കോർ. നിലവിൽ ബി.സി.സി.ഐയുടെ ഗ്രേഡ് എ ക്രിക്കറ്റ് താരമാണ്.

വനിതകളുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്തൽ വഴി പുറത്തായ ഒരേയൊരു ബാറ്റ്സ്‌വുമണാണ് തിരുഷ് കാമിനി. [3]

വ്യക്തിജീവിതം

[തിരുത്തുക]

പിതാവായ ദിക്ഷ്വശങ്കർ ആയിരുന്നു ആദ്യത്തെ പരിശീലകൻ. തമിഴ്നാട് ഹോക്കി ടീമംഗമായിരുന്ന ദിക്ഷ്വശങ്കർ, ഒളിമ്പ്യൻ വാസുദേവൻ ഭാസ്ക്കരനോടൊപ്പം കളിച്ചിട്ടുണ്ട്.

സേക്രട്ട് ഹാർട്ട് ചർച്ച് പാർക്ക് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ തിരുഷ് കാമിനി ചെന്നൈയിലെ വൈഷ്ണവ് വനിതാ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. [4]

നിലവിൽ ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥയാണ്. റെയിൽവേസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. [5]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2007-2008 സീസണിലെ ബി.സി.സി.ഐ ജൂനിയർ പ്ലെയർ ഓഫ് ദി ഇയർ
  • 2009-2010 സീസണിലെ ബി.സി.സി.ഐ സീനിയർ പ്ലെയർ ഓഫ് ദി ഇയർ
  • 2012-2013 സീസണിലെ ബി.സി.സി.ഐ സീനിയർ പ്ലെയർ ഓഫ് ദി ഇയർ[6]

പ്രധാന ടീമുകൾ

[തിരുത്തുക]
  • ഇന്ത്യൻ വുമൺ
  • ഇന്ത്യ ബ്ലൂ
  • ഇന്ത്യ റെഡ്
  • ഇന്ത്യ അണ്ടർ 21
  • ഇന്ത്യൻ റെയിൽവേസ്
  • തമിഴ് നാട്

അവലംബം

[തിരുത്തുക]

[7] [8] [9] [10] [11]

  1. "Thirush Kamini player profile". Cricinfo. Retrieved 6 March 2010.
  2. "Honing their game on an uneven pitch - Times of India". The Times of India. Retrieved 2017-08-28.
  3. Staff, CricketCountry (2016-11-13). "MD Thirushkamini first women cricketer to be given out Obstructing the Field". Cricket Country (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-28.
  4. Mukherjee, Abhishek (2017-03-03). "Up close with Thirushkamini, the Chennai Super Queen". Cricket Country (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-28.
  5. "Meet the star of the Indian women's cricket team". dtNext.in (in അമേരിക്കൻ ഇംഗ്ലീഷ്). 2015-12-25. Archived from the original on 2017-08-28. Retrieved 2017-08-28.
  6. "Meet woman cricketer Thirush Kamini". femina.in (in ഇംഗ്ലീഷ്). Retrieved 2017-08-28.
  7. "Kamini 192 and Kaur's nine flay South Africa.", cricinfo, India v South Africa, only Women's Test, Mysore. Retrieved on 19 November 2005.
  8. "Thirush Kamini becomes first Indian woman to hit century in World Cup" Archived 2017-02-22 at the Wayback Machine., "cricketcountry-staff,", India v West Indies, Brabourne Stadium. Retrieved on 31 January 2013.
  9. "Women's World Cup Qualifier: Thirush Kamini's ton takes India to Super Six", "Oneindia",, Colombo. Retrieved on 11 February 2017.
  10. "Thirush Kamini gets 2nd highest Test score for India Women", "cricketcountry-staff",. Retrieved on 17 November 2014.
  11. "Thirush Kamini, Deepti Sharma power Indian women to ODI series win over New Zealand" Archived 2017-02-22 at the Wayback Machine., "ZeeNewsSports",. Retrieved on 8 July 2015.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുഷ്_കാമിനി&oldid=3941268" എന്ന താളിൽനിന്ന് ശേഖരിച്ചത്