തിരുവിതാംകോട്ടെ ഈഴവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകോട്ടെ ഈഴവർ
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ഡോ. പൽപ്പു
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംസാമുഹ്യം
പ്രസാധകർസിതാര ബുക്സ് പള്ളിക്കൽ, കായംകുളം
പ്രസിദ്ധീകരിച്ച തിയതി
2014
ഏടുകൾ76

തിരുവിതാംകോട്ടെ ഈഴവർ ഡോ. പൽപ്പു എഴുതിയ വിഖ്യാത ഗ്രന്ഥമാണ്.

പശ്ചാത്തലം[തിരുത്തുക]

തിരുവിതാംകൂർ രാജ്യത്തെ ഈഴവർ ഒരു നൂറ്റാണ്ടുമുമ്പ് അനുഭവിച്ച അവഗണനയും യാതനയും ശ്രീനാരായണപ്രസ്ഥാനം വേരോടുംമുമ്പുതന്നെ ഡോ. പൽപ്പു ചോദ്യം ചെയ്തിരുന്നു. രാജാധികാരത്തിനും സവർണ്ണമേധാവിത്വത്തിനും എതിരായ ആ പോരാട്ടത്തിന്റെ നാളുകളിൽ അദ്ദേഹം തയ്യാറാക്കിയ കത്തുകളും കോടതി ഇടപെടലുകളും പ്രസംഗങ്നഗ്ലുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും ഇരുളടഞ്ഞ ഒരദ്ധ്യായമാണ് ഈ കൃതിയിലൂടെ അനുഭവവേദ്യമാകുന്നത്.

സിതാര ബുക്സിന്റെ എസ്. രവീന്ദ്രൻ നായർ എഴുതിയ അവതാരികയുമുണ്ട് ഈ പുസ്തകത്തിൽ. സിതാര ബുക്സ് പള്ളിക്കൽ കായംകുളം ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=തിരുവിതാംകോട്ടെ_ഈഴവർ&oldid=2719273" എന്ന താളിൽനിന്ന് ശേഖരിച്ചത്