തിരുവിതാംകൂറിലെ ശിക്ഷാരീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ കടുത്ത ശിക്ഷാരീതികളാണ് ഇന്നത്തെ തെക്കൻ കേരളത്തിൽ മുൻപ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമായ തിരുവിതാംകൂറിൽ നിലനിന്നിരുന്നത്.

തിരുവിതാംകൂറിൽ കുറ്റവാളികളെ പാർപ്പിച്ചിരുന്ന തടവറയായിരുന്നു ഠാണാവ്‌. തടികൊണ്ടുള്ള വിലങ്ങാണ്‌ ഉപയോഗിച്ചിരുന്നത്‌. കൈയാമം എന്നായിരുന്നു പേർ. രണ്ടറ്റത്തും കൈപ്പത്തി കടത്തക്ക ദ്വാരത്തോടു കൂടിയ തടിക്കഷണമായിരുന്നു കൈയാമം. കൈ കടത്തിക്കഴിഞ്ഞാൽ ഊരി എടുക്കാതിരിക്കാൻ ഓരോ ആപ്പും അടിച്ചു കയറ്റിയിരുന്നു. ഇത്തരം കൈയാമങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. കൈയാമം ചുമന്നു വേണമായിരുന്നു കുറ്റവാളികൾ ഇരിക്കാൻ. കാൽപ്പത്തി കടക്കത്തക്കവണ്ണം രണ്ടറ്റത്തും ദ്വാരങ്ങളുള്ള ഒരു തടിയിൽ കാലുകൾ കടത്തി ആപ്പു വെക്കുന്ന രീതിയും ഉണ്ടായിരുന്നു. തടിയിലിടുക എന്നായിരുന്നു ശിക്ഷയുടെ പേർ. മോഷണം തടയാൻ കിട്ടി എന്നൊരുപകരണം ഉണ്ടായിരുന്നു. ഓരോ ചാൺ നീളമുള്ള രണ്ട്‌ അലകുകൾ (കവുങ്ങിൽ നിന്നെടുക്കുന്നവ) ചീകി മിനുക്കി രണ്ടും കൂടി ഒരറ്റത്തു കയറു കൊണ്ടു കൂട്ടിക്കെട്ടി മുറുകെ കെട്ടുന്നതാണ്‌ കിട്ടി. അറ്റം വിടർത്തി കുറ്റവാളിയുടെ കൈവിരലുകൾ അകത്താക്കി അമർത്തും. വിരലുകളുടെ മുട്ടുകളിലായിരുന്നു കിട്ടിപ്രയോഗം. കരം കൊടുക്കാത്തവരെ കുനിച്ചു നിർത്തി മുതുകിൽ വലിയ കല്ലു വച്ചിരുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പി.നാരായണൻ നായർ അര നൂറ്റാണ്ടു മുൻപ്‌, എൻ.ബി.എസ്സ്‌ 1972