തിരുവാഭരണപാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ ശബരിമലയിലെ പ്രതിഷ്ഠയാണ് അയ്യപ്പൻ. അയ്യപ്പന്റെ വിഗ്രഹത്തിൽ മകരവിളക്കുത്സവസമയത്ത് ചാർത്തുന്നതിനുള്ള ആടയാഭരണങ്ങളാണ് തിരുവാഭരണം. ഇവ സൂക്ഷിച്ചിരിക്കുന്നത് ഐതിഹ്യപ്രസിദ്ധമായ പന്തളത്തിലാണ്. പന്തളത്തുനിന്നും 83 കിലോമിറ്റർ ദുരമുള്ള തിരുവാഭരണപാതയിലൂടെയാണ് തിരുവാഭരണം ശബരിമലയിൽ എത്തിക്കുന്നത്. പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിൽനിന്നുമാണ് തിരുവാഭരണ ഘോഷയാത്ര ഈ പാതയിലൂടെ കടന്നുപോകുന്നത്.

കൈപ്പുഴ, കുളനട, ഉള്ളന്നൂർ, പറയങ്കര, കുറിയാനിപ്പള്ളി, കൂടുവെട്ടിക്കൽ, കാവുംപടി, കിടങ്ങന്നൂർ, ആറൻമുള,വഴി ആദ്യം പുതിയകാവു ദേവീക്ഷേത്രത്തിലെത്തും തുടർന്ന്, അടുത്തദിവസം അയിരൂർ, പേരൂർച്ചാൽ, കീക്കൊഴൂർ, അയിക്കൽ, പുളിക്കമൂഴി, കുത്തുകല്ലിൻപടി, മന്ദിരം, ഇടക്കുളം, വടശ്ശേരിക്കര, മാടമൺ, പെരുനാട്, പുതുക്കട വഴി ളാഹയിലെത്തും അടുത്ത ദിവസം വീണ്ടും യാത്ര തുടർന്ന്, പ്ലാപ്പള്ളി, ഇലവുംകൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി ശബരിമല സന്നിധാനത്ത് എത്തുന്നു.

ആറന്മുള ക്ഷേത്രം

തിരുവാഭരണപാതയുടെ ഇപ്പോഴത്തെ അവസ്ഥ[തിരുത്തുക]

പരമ്പരാഗതമായ തിരുവാഭരണപാത പലയിടത്തും കയ്യേറിയിട്ടുണ്ടായിരുന്നു. തിരുവാഭരണപാത വീണ്ടെടുക്കാനായി തിരുവാഭരണപാത സംരക്ഷണ സമിതിയും ദേവസ്വം ബോർഡും പ്രവർത്തിച്ചുവരുന്നുണ്ട്. പരമ്പരാഗതമായ തിരുവാഭരണപാത ഈ അടുത്ത കാലത്താണ് വീണ്ടെടുത്തത്. എന്നാൽ തടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിട്ടില്ല. വഴി പലയിടത്തും ശരിയാക്കിയെങ്കിലും, പലയിടത്തും നദി കടന്നുവേണം പോകാൻ. പേരൂർച്ചാൽ പാലം പേങ്ങാട്ടുകടവു പാലം ഇവ ഇതുവരെ പണി തീർന്നിട്ടില്ല. അയിരൂർ ചെറുകോൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂർച്ചാൽ പാലം 18 വർഷം മുമ്പു തുടങ്ങിയെങ്കിലും 2016 ആഗസ്റ്റിലും പൂർത്തീകരിച്ചിട്ടില്ല. ഇതിനു 156 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. ഈ പാതയിലുള്ള പേങ്ങാട്ടൂകടവു പാലം 77 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ളതാണ്. കക്കാട്ടാറിനു കുറുകെയാണിതു നിർമ്മിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/national/kerala/roadblocks-on-thiruvabharanam-path/article7644340.ece
"https://ml.wikipedia.org/w/index.php?title=തിരുവാഭരണപാത&oldid=2866913" എന്ന താളിൽനിന്ന് ശേഖരിച്ചത്