തിരുവല്ലാ കുഞ്ഞുപിള്ള
ദൃശ്യരൂപം
(തിരുവല്ലാ കുഞ്ഞുപിള്ള(കഥകളിനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2025 ജനുവരി) |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
1033 1095. "ബ്രഹ്മസ്വം കുഞ്ഞുപിള്ള'യെന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ആദ്യകാലത്തു സ്ത്രീവേഷക്കാരനായും പിന്നീട് ആദ്യവസാനക്കാരനായും പ്രസിദ്ധി സമ്പാദിച്ചു. വേഷപകർച്ചയും രൂപഗുണവും വിസ്മയാവഹമായിരുന്നു. ഫലിതവും നാട്യഗുണവും ആട്ടത്തിൽ തികഞ്ഞിട്ടുണ്ടായിരുന്നു. കണ്ണിൻറ സാധകം അതിവിശേഷമെന്നുവേണം പറയാൻ. പറയത്തക്ക ശിഷ്യന്മാരാരും ഇദ്ദേഹത്തിനില്ല. എന്നാൽ വടക്കു പൂവള്ളി മനക്കാരുടെആവശ്യപ്രകാരം പെരുങ്ങോട്ടു ശങ്കുണ്ണിനായരെ ലളിതയുടെ ആട്ടം പഠിപ്പിച്ചു. 1087-ൽ ഇദ്ദേഹം കൊട്ടാരംകഥകളിയോഗത്തിലെ വിചാരിപ്പുകാരായിട്ട് നിയമിതനായി. നളൻ, ബാഹുകൻ, രുഗ്മാംഗദൻ, രൗദ്രഭീമൻ, ജരാസന്ധൻ, ലളിത ഇവ പ്രസിദ്ധങ്ങളാണ്. മസൂരിരോഗം പിടിപെട്ട് തിരുവനന്തപുരത്തുവച്ചു. 1095-ൽഇദ്ദേഹം അന്തരിച്ചു.