തിരുവമ്പാടി ശിവസുന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവമ്പാടി ശിവസുന്ദർ

മധ്യകേരളത്തിലെ പ്രസിദ്ധനായ ഒരു ആനയാണ് തിരുവമ്പാടി ശിവസുന്ദർ. [1]

തൃശ്ശൂർ നഗരത്തിലെ തിരുവമ്പാടി ക്ഷേത്രത്തിലെ ആനയാണ് ശിവസുന്ദർ[2]. പൂക്കോടൻ ശിവൻ എന്നായിരുന്നു ഈ ആനയുടെ മുൻ പേര്. 2003 ഫെബ്രുവരി 15 നാണ് ഈ ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേന്തുന്നത് ശിവസുന്ദറാണ് [3][4][5][6][7]. ഇത് കൂടാതെ ആറാട്ടുപുഴ പൂരം[8], നെന്മാറ വല്ലങ്ങി വേല, ഉത്രാളിക്കാവ് പൂരം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം[9] തുടങ്ങി മറ്റ് പല പ്രസിദ്ധ പൂരങ്ങൾക്കും ശിവസുന്ദർ തിടംമ്പേറ്റാറുണ്ട്.

ശിവസുന്ദർ തിടമ്പേറ്റിയ ഒരു എഴുന്നള്ളത്

കേരളത്തിലെ സഹ്യവനങ്ങളിൽനിന്നും പിടിച്ച് സർക്കാർ ലേലത്തിൽ വെച്ച ആനയാണ് ഇത്.[10] 2007 ഫെബ്രുവരി ആറിന് കോട്ടയം പൊൻകുന്നത്തിനടുത്ത ഇളങ്ങുളം ഗജരാജസംഗമത്തിൽ ശിവസുന്ദറിന് കളഭകേസരിപട്ടം ലഭിച്ചു. 2008 ഫെബ്രുവരി 19ന് പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് മാതംഗകേസരി പട്ടം ഉൾപ്പെടെ ഒട്ടേറെ ബഹുമതികളും ഇതിനകം ശിവനെ തേടി എത്തിയിട്ടുണ്ട്. അഴകിന്റെ തമ്പുരാൻ എന്നപേരിൽ ഈ ആനയുടെ ജീവചരിത്രവും മറ്റും അടങ്ങുന്ന ഒരു ഡോക്യു-ഫിക്ഷൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[10] ദീർഘകാലം എരണ്ടകെട്ടിന് ചികിത്സയിലായിരുന്ന ശിവസുന്ദർ 2018 മാർച്ച് 11ന് ചരിഞ്ഞു [11]

അവലംബം[തിരുത്തുക]

 1. തിരുവമ്പാടി കണ്ണന്റെ ശിവസുന്ദർ
 2. ക്ഷേത്രത്തിന്റെ വെബ്സൈറ്റ് ]
 3. Over 100 elephants for Pooram - thehindu.com
 4. Pooram festivities begin - thehindu.com
 5. Colourful finale to Thrissur Pooram - ibnlive.in
 6. നായകരാകാൻ ശ്രീപത്മനാഭനും തിരുവമ്പാടി ശിവസുന്ദറും - deshabhimani.com
 7. മാതൃഭൂമി തൃശൂർപൂരം
 8. Arattupuzha Pooram festivities begin today - thehindu.com
 9. ശീവേലി എഴുന്നള്ളിപ്പിന് തിരുവമ്പാടി ശിവസുന്ദർ മുതൽ പൂതൃക്കോവിൽ പാർത്ഥസാരഥി വരെ - mathrubhumi.com
 10. 10.0 10.1 "ഈ-പത്രം : അഴകിന്റെ തമ്പുരാൻ: തിരുവമ്പാടി ശിവസുന്ദറിന്റെ ജീവചരിത്രം". ശേഖരിച്ചത് 20 May 2013.
 11. "പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചെരിഞ്ഞു". ശേഖരിച്ചത് 11 Mar 2018.
"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_ശിവസുന്ദർ&oldid=3281817" എന്ന താളിൽനിന്ന് ശേഖരിച്ചത്