തിരുവനന്തപുരം ലൈറ്റ് മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവനന്തപുരം മെട്രോ
പശ്ചാത്തലം
സ്ഥലംതിരുവനന്തപുരം, ഇന്ത്യ
ഗതാഗത വിഭാഗംമെട്രോ
ദിവസത്തെ യാത്രികർ2.5 ലക്ഷം (ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നു)[1]
മുഖ്യകാര്യാലയംതിരുവനന്തപുരം
പ്രവർത്തനം
തുടങ്ങിയത്മോണോറെയിൽ 2014-ൽ ഉപേക്ഷിക്കപ്പെട്ടു.[2], മെട്രോ പ്രവർത്തനം തുടങ്ങിയിട്ടില്ല
വാഹനങ്ങളുടെ എണ്ണം10 [1]
ട്രെയിൻ നീളം3 കോച്ചുകൾ
Headway4.5 മിനിറ്റ് (രാവിലെയും വൈകിട്ടും)
6 മുതൽ 20 മിനിറ്റ് (തിരക്കില്ലാത്തപ്പോൾ)
System map
തിരുവനന്തപുരം മെട്രോ
ടെക്നോസിറ്റി
പള്ളിപ്പുറം
കണിയാപുരം
കഴക്കൂട്ടം
കഴക്കൂട്ടം ജങ്ഷൻ
കാര്യവട്ടം
ഗുരുമന്ദിരം
പാങ്ങപ്പാറ
ശ്രീകാര്യം
പോങ്ങുമ്മൂട്
ഉള്ളൂർ
കേശവദാസപുരം
പട്ടം
പ്ലാമൂട്
പാളയം
സെക്രട്ടേറിയറ്റ്
തമ്പാനൂർ
കിള്ളിപ്പാലം
കരമന

തിരുവനന്തപുരം നഗരത്തിലെ പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മെട്രോ ഡെൽഹി മെട്രോയുടെയും കേരളസർക്കാറിന്റെയും കീഴിൽ വിഭാവനം ചെയ്തിരിക്കുന്നു. പൂർണ്ണമായും യാന്ത്രികമായ (മനുഷ്യ-ഇടപെടൽ വളരെ കുറച്ചുമാത്രം ആവശ്യമായ) ഇതിൽ ട്രെയിൻ ഓടിക്കാനും ടിക്കറ്റു കൊടുക്കാനും വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്നു.[1] ആദ്യം മോണോറെയിൽ ഉപയോഗിക്കനായിരുന്നു തീരുമാനം. ഇതിന്റെ പ്രാരംഭനടപടികളിൽ വന്ന സാങ്കേതിക തടസ്സങ്ങൾ മൂലം 2014 ആഗസ്റ്റിൽ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.[2] പകരം ലൈറ്റ് മെട്രോ ഉപയോഗിക്കാൻ തീരുമാനിച്ചു. [3] റൂട്ടിൽ വ്യത്യാസമില്ല. ദില്ലി മെട്രോ റെയിൽ കോർപ്പറേഷനോട് ലൈറ്റ് മെട്രോയെക്കുരിച്ച് പഠനം നടത്താൻ കേരളസർക്കാർ ആവശ്യപ്പെട്ടിറ്റുണ്ട്.

(മംഗലപുരത്തെ) ടെക്നോസിറ്റി - കരമന ആദ്യഘട്ടവും കരമന - നെയ്യാറ്റിന്കര രണ്ടാംഘട്ടവും ആയിരിക്കും. 19 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തംബാനൂർ, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ. 22 കിലോമീറ്ററാണ് നീളം.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 മഹേഷ് ഗുപ്തൻ (2014 ഫെബ്രുവരി 18). "'പൈലറ്റില്ലാത്ത' മോണോ". മലയാളമനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 18. Check date values in: |accessdate= and |date= (help)
  2. 2.0 2.1 "മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചു,​ പകരം ലൈറ്റ് മെട്രോ" (പത്രലേഖനം). കേരളകൗമുദി. ആഗസ്റ്റ് 28, 2014. മൂലതാളിൽ നിന്നും 2014-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ആഗസ്റ്റ് 28. zero width space character in |title= at position 30 (help); Check date values in: |accessdate= and |date= (help)
  3. "Monorail scrapped, LRTS mooted", The Hindu, 29 August 2014