കേരള വിലാസം അച്ചുകൂടം (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവനന്തപുരം കേരള വിലാസം (അച്ചുകൂടം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ആശ്രിതനും കഥകളികലാകാരനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാരാണ് 1853-ൽ തിരുവനന്തപുരത്ത് കേരള വിലാസം എന്ന പേരിൽ അച്ചുകൂടം സ്ഥാപിച്ചത്. സ്വാതിതിരുനാൾ, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ഏതാനും ഗാനസമാഹാരങ്ങളും, രാമായണം തുടങ്ങിയ കിളിപ്പാട്ടുകളും ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളവിലാസത്തിലായിരുന്നു.[1]

സർവാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള കുറച്ചുനാൾ കേരളവിലാസത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധിച്ചിരുന്നു. അവിടെ നിന്നും അല്പകാലം കേരളചന്ദ്രിക എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധേയമായത് വിദ്യാവിലാസിനി മാസികയാണ്. 1181-ൽ മലയാളഭാഷാ ചരിത്രം പുറത്തിറങ്ങി. ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷ, മീനകേതന ചരിതം എന്നിവയും കേരളവർമ്മ എഴുതിയ മഹച്ചരിതസംഗ്രഹത്തിലെ ചില ഭാഗവും കേരളവിലാസത്തിലൂടെയാണ് വെളിച്ചം കണ്ടത്.[2]

അവലംബം[തിരുത്തുക]

  1. http://malayalapadavali.com/lessondetail.aspx?id=249
  2. http://www.keralasahityaakademi.org/sp/Writers/Profiles/PGovindapillai/Html/PGovindaPillaiPage.htm
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ "അച്ചടി - മലയാളത്തിൽ" "അച്ചടി - മലയാളത്തിൽ" എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.