തിരുവട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുവട്ടൂർ[1] . തളിപ്പറമ്പിൽ നിന്നും പന്ത്രണ്ടു കി.മി. ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്താം .തിരുവട്ടൂർ ശിവ ക്ഷേത്രം , തിരുവട്ടുർ മഖാം എന്നിവ മുഖ്യ സന്ദർശന കേന്ദ്രമാണ് .പതിമൂന്നു നൂറ്റാണ്ട് മുന്പ് യമനിലെ ഹളരുൾ മൌതിൽ നിന്നും ഇസ്ലാം മത പ്രചാരണത്തിന് വന്നിട്ടുള്ള മുഹമ്മദ്‌ നബിയുടെ സ്വഹാബതിൽ പെട്ട രണ്ടു പുണ്യാത്മാക്കൾ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു ഇവിടെ നടക്കുന്ന തിരുവട്ടുർ മഖാം ഉറൂസിൽ സംബന്ധിക്കാൻ പ്രതിവർഷം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത് .ശിവക്ഷേത്ര ചുവരിൽ ഇപ്പോഴും പുരാതനമായ പെയിന്റിങ്ങുകൾ കാണാം. ചരിത്ര വിദ്യാർത്ഥിയായ കരീം യൂസുഫ് നടത്തിയ അന്വേഷണത്തിൽ നിന്നും മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ ഇവിടെ നിന്നും ലഭിക്കുകയുണ്ടായി ഇതോടെ ബി .സി . രണ്ടാം നൂറ്റാണ്ടിനു മുൻപ് തന്നെ ഇവിടെ മനുഷ്യ വാസമുണ്ടായിരുന്നതായി തെളിഞ്ഞു . ആദ്യകാല തിരുവട്ടൂർ മഖാം ഉറൂസിന് അറക്കൽ രാജവംശ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു .

അവലംബം[തിരുത്തുക]

  1. http://lsgkerala.in/pariyaram/about/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തിരുവട്ടൂർ&oldid=3633852" എന്ന താളിൽനിന്ന് ശേഖരിച്ചത്