ഉള്ളടക്കത്തിലേക്ക് പോവുക

തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
അഞ്ചുമൂർത്തി ക്ഷേത്രം
അഞ്ചുമൂർത്തി ക്ഷേത്രം
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം is located in Kerala
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°51′20″N 75°58′50″E / 10.85556°N 75.98056°E / 10.85556; 75.98056
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
പ്രദേശം:പട്ടാമ്പി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു, പരമശിവൻ
പ്രധാന ഉത്സവങ്ങൾ:അഷ്ടമിരോഹിണി, വിഷു, ശിവരാത്രി
ക്ഷേത്രങ്ങൾ:2
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ ഭാരതപ്പുഴയുടെ പടിഞ്ഞാറേ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. പരമശിവന്നൊപ്പം തന്നെ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. അഞ്ചു പ്രതിഷ്ഠാമൂർത്തികൾ - ഒരു ശിവനും നാല് വിഷ്ണുവും - ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 തിരുപ്പതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. ഇവിടെയുള്ള മഹാവിഷ്ണുപ്രതിഷ്ഠകൾ ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവർ നടത്തിയതാണെന്നാണ് വിശ്വാസം. കുന്തീപുത്രന്മാരായ ആദ്യത്തെ മൂന്നുപേർ ഓരോന്നും, മാദ്രീപുത്രന്മാരായ അവസാനത്തെ രണ്ടുപേർ ഒരുമിച്ച് ഒന്നും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. ഭാരതപ്പുഴയുടെ തീരത്തുള്ള രണ്ട് ദിവ്യദേശങ്ങളിലൊന്നായ ഇവിടം, തിരുനാവായയിലെപ്പോലെ പിതൃക്രിയകൾക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, വേദവ്യാസൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പ്രധാനമൂർത്തിയായ ശിവനെ, ഉത്തരഭാരതത്തിലെ പ്രസിദ്ധമായ കാശി വിശ്വനാഥക്ഷേത്രത്തിലെ അതേ സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് എന്ന വലിയൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. കൂടാതെ, ഒരേ ക്ഷേത്രത്തിൽ നാല് വിഷ്ണുപ്രതിഷ്ഠകൾ എന്നതും വലിയൊരു പ്രത്യേകതയാണ്. ഇവരിൽ ഏറ്റവും പ്രാധാന്യം, മധ്യപാണ്ഡവനായ അർജ്ജുനൻ നടത്തിയ വിഷ്ണുപ്രതിഷ്ഠയ്ക്കാണ്. കുംഭമാസത്തിൽ വരുന്ന മഹാശിവരാത്രി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.

അഞ്ചുമൂർത്തീക്ഷേത്രം-ശിവനട

ഐതിഹ്യം

[തിരുത്തുക]

മഹാവിഷ്ണു

[തിരുത്തുക]

വിശ്വാസപ്രകാരം ഇവിടെ ആദ്യം കുടികൊണ്ടത്, നാല് വ്യത്യസ്തരൂപങ്ങളിൽ കുടികൊള്ളുന്ന മഹാവിഷ്ണുവാണ്. ഈ നാല് വിഷ്ണുപ്രതിഷ്ഠകളും നടത്തിയത് പഞ്ചപാണ്ഡവരാണെന്ന് പറയപ്പെടുന്നു. തെക്കൻ കേരളത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പഞ്ചപാണ്ഡവദിവ്യദേശങ്ങളിലേതിനുസമാനമായ ഐതിഹ്യമാണ് ഇവിടെയും പറയപ്പെടുന്നത്. അതിങ്ങനെ:

കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവർ, തങ്ങൾക്ക് നഷ്ടപ്പെട്ട ബന്ധുക്കൾക്ക് ബലിയിടാനും യുദ്ധത്തിൽ ചെയ്ത അധർമ്മങ്ങൾക്ക് പരിഹാരം നേടാനുമായി കേരളത്തിലെത്തി. ആ യാത്രയ്ക്കിടയിൽ ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെത്തിയ അവർ, ഇവിടെ തപസ്സിരുന്ന ചില മഹർഷിമാരെ കാണാനിടയായി. പാപപരിഹാരത്തിന് മഹാവിഷ്ണുവിനെ ഭജിയ്ക്കുകയാണ് ഏറ്റവും ഉത്തമമെന്ന് നിർദ്ദേശിച്ച മഹർഷിമാർ, തുടർന്ന് സ്ഥലമാഹാത്മ്യവും വർണ്ണിയ്ക്കുകയുണ്ടായി. പണ്ട്, പരമവിഷ്ണുഭക്തനായിരുന്ന അംബരീഷരാജാവിന് ഭഗവാൻ നാല് വ്യത്യസ്തരൂപങ്ങളിൽ ദർശനം നൽകിയ പുണ്യഭൂമിയാണ് ഈ നിളാതീരമെന്നും തന്മൂലം, ഇവിടെ നാല് വ്യത്യസ്ത വിഷ്ണുപ്രതിഷ്ഠകൾ വേണമെന്നുമായിരുന്നു നിർദ്ദേശം. അതനുസരിച്ച് പഞ്ചപാണ്ഡവരിൽ മൂത്തവരായ യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ എന്നിവർ ഓരോന്നും ഇളയവരായ നകുലസഹദേവന്മാർ ഒരുമിച്ച് ഒന്നും വിഗ്രഹങ്ങൾ കണ്ടെത്തി ആരാധന തുടങ്ങി. അവയിൽ യുധിഷ്ഠിരൻ പൂജിച്ചതിന് ശ്രീരാമസങ്കല്പവും ഭീമൻ പൂജിച്ചതിന് നരസിംഹസങ്കല്പവും അർജ്ജുനൻ പൂജിച്ചതിന് ശ്രീകൃഷ്ണസങ്കല്പവും നകുലസഹദേവന്മാർ പൂജിച്ചതിന് ധന്വന്തരിസങ്കല്പവും കണക്കാക്കിവരുന്നു. അർജ്ജുനൻ പൂജിച്ച, ശ്രീകൃഷ്ണസങ്കല്പത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയ്ക്കാണ് ഇവയിൽ ഏറ്റവും പ്രാധാന്യം. കേരളത്തിൽ നാല് വിഷ്ണുപ്രതിഷ്ഠകൾ ഒരുമിച്ചുള്ള ഏകക്ഷേത്രമാണ് തിരുമിറ്റക്കോട്.

പരമശിവൻ

[തിരുത്തുക]

നാല് മഹാവിഷ്ണുപ്രതിഷ്ഠകൾ വന്ന് ഏറെക്കാലം കഴിഞ്ഞാണ് ഇവിടെ ശിവപ്രതിഷ്ഠ വരുന്നത്.

ചരിത്രം

[തിരുത്തുക]

ക്ഷേത്ര രൂപകല്പന

[തിരുത്തുക]
ഭീമൻ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

ഭാരതപ്പുഴയുടെ പടിഞ്ഞാറേ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ശിവന്നും മഹാവിഷ്ണുവിനും നാലമ്പലങ്ങളുണ്ട്. രണ്ടു നാലമ്പലങ്ങൾക്കും ചേർന്ന് ഒരു ഭിത്തിയാണ്. ക്ഷേത്രനിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും രണ്ടാം ചേരരാജക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നു കരുതിപ്പോരുന്നു.

പൂജകളും, വിശേഷങ്ങളും

[തിരുത്തുക]

ശിവരാത്രി അഷ്ടമിരോഹിണി വിഷു

ദിവ്യദേശം

[തിരുത്തുക]

വൈഷ്ണവ വിശ്വാസപ്രകാരം ഇവിടെ ശ്രീ ഉയ്യവന്തപെരുമാൾ കുടികൊള്ളുന്നു. ഇവിടുത്തെ പുണുതീർത്ഥം (പുഷ്കരണി) ഭാരതപ്പുഴയിലെ ചക്രതീർത്ഥം എന്നറിയപ്പെടുന്ന സ്ഥലമാണ്. വിമാനം തതുവ കാഞ്ചന വിമാനമാണ്.

നകുല-സഹദേവന്മാർ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

പാലക്കാട് പട്ടാമ്പിക്കടുത്താണ് കുന്നംകുളം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“