തിരുമാന്ധാംകുന്ന് വൈശിഷ്ട്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമാന്ധാംകുന്നു വൈശിഷ്ട്യം
തിരുമാന്ധാംകുന്നു വൈശിഷ്ട്യം
കർത്താവ്ചാത്തൻ നായർ
യഥാർത്ഥ പേര്തിരുമാന്ധാംകുന്നു വൈശിഷ്ട്യം
നിലവിലെ പേര്തിരുമാന്ധാംകുന്നു വൈശിഷ്ട്യം - ഒരു പഠനം
പരിഭാഷഎസ്. രാജേന്ദു
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംകാവ്യം (Manuscript)
പ്രസിദ്ധീകരിച്ച തിയതി
2015
മാധ്യമംBook
ഏടുകൾ96

വള്ളുവനാടിന്റെ പരദേവതാ സ്ഥാനമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തെക്കുറിച്ചുള്ള കേൾവികളെ അടിസ്ഥാനമാക്കി എഴുതിയ ഒരു പഴയ കാവ്യമാണ് തിരുമാന്ധാംകുന്നു വൈശിഷ്ട്യം. [1]

തിരുമാന്ധാംകുന്നു വൈശിഷ്ട്യം, ആദ്യ പതിപ്പിൻറെ ചട്ട

പശ്ചാത്തലം[തിരുത്തുക]

ചാത്തൻ നായർ എന്നാണ് കവിയുടെ പേര് കൊടുത്തിട്ടുള്ളത്. ടോട്ടൻഹാം സ്‌കൂൾ എന്ന് പേരുള്ള മങ്കട ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററോടും മററും മങ്കട ഉദയവർമ്മ 1912 തുലാമാസം 1 ആം തിയ്യതി തിരുമാന്ധാംകുന്നിലേക്ക് വരികയുണ്ടായി. അന്നാണ് ഈ രചനാ ഉദ്യമം ഉണ്ടായത് എന്ന് പറയുന്നു. 'മങ്കട കോവിലകത്തു ഉദയവർമ്മയാൽ അച്ചടിക്കപ്പെട്ടത്, ഇ.ഇ. ലീഗ്, മങ്കട' എന്നു ചേർത്ത് മംഗളോദയം കമ്പനി, തൃശ്ശൂർ 1912 -ൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.[2] ഒരു നൂററാണ്ടു കഴിഞ്ഞു 2015 -ൽ ഈ കാവ്യത്തിന് ഒരു പഠനം തെയ്യാറായി.

തിരുമാന്ധാംകുന്നു ക്ഷേത്രം, അങ്ങാടിപ്പുറം, വള്ളുവനാട് താലൂക്ക്

പ്രാധാന്യം[തിരുത്തുക]

കാവ്യവും പഠനവും പ്രസിദ്ധീകരിച്ചതിൽ ചില ചരിത്രസൂചനകൾ കാണാം. തിരുമാന്ധാംകുന്നു ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളാണ് കവിക്കു പ്രിയമായിട്ടുള്ളത്. ഇതിലെ ചരിത്ര സൂചനകൾ പഠനത്തിൽ ചേർത്തിരിക്കുന്നു.
മാരാരിക്കുളവായരോമനമകൾ
പെണ്ണിന്നു പേർ കാളിപോൽ
ഈരേഴും ഭുവനങ്ങൾ കാപ്പതവൾ പോൽ
പൂമെയ്‌ കറുത്തുള്ളവൾ
തുടങ്ങിയ കോട്ടയത്തു തമ്പുരാൻറെ പ്രസിദ്ധമായ ശ്ലോകങ്ങൾ ഇതിൻ്റെ അനുബന്ധമായി ചേർത്തിട്ടുള്ളതാണ്.

തിരുമാന്ധാംകുന്നു ഭഗവതിയുടെ 1940 കാലം തൊട്ടു പ്രചാരത്തിലിരുന്ന ചിത്രം

ഉള്ളടക്കം[തിരുത്തുക]

'കാറും തോററ നിറം, നിശാചര ബലം ....' എന്ന ഒന്നാം ശ്ലോകം ഭഗവൽ വന്ദനത്തോടെ തുടങ്ങുന്നു. കൃതയുഗാലങ്കാര ഭൂതനായ മാന്ധാതാവ് മഹർഷി അനവധി കാലമായി പരമശിവനെ തപസ്സു ചെയ്‌തത്തിൻറെ ഫലദാനത്തിനായും പരശുരാമൻറെ ആഗ്രഹ നിവൃത്തിക്കായും കൈലാസനാഥൻ തിരുമാന്ധാംകുന്നിൽ അവതരിച്ചു. ഭഗവാൻറെ ഒരു വിശിഷ്ട പ്രതിമ വേണമെന്ന് മാന്ധാതാവ് പരമശിവനോട് ആവശ്യപ്പെട്ടു. അന്ന് ശിവൻതന്നെ ദാനംചെയ്ത ശിവലിംഗമാണ് പിന്നീട് കേരളമദ്ധ്യത്തിലുള്ള തിരുമാനാംകുന്നിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന് ആദ്യഭാഗത്ത കവി വിസ്തരിക്കുന്നു.

പഠനം[തിരുത്തുക]

തിരുമാന്ധാംകുന്നു ഭഗവതി മുഴുവൻ വള്ളുവനാട്ടിലെ ലോകരുടെയും പരദേവതയാകുന്നു. അതിനാൽ ഭഗവതിയുടെ ആരാധന വള്ളുവനാട്ടിലെങ്ങുമുണ്ട്. കൂടാതെ തിരുവനന്തപുരം കൂപക്കര മഠത്തിലും തൃപ്പൂണിത്തുറയിലും കോഴിക്കോട്ടു തളിയിലും വിവിധ കാരണങ്ങളാൽ തിരുമാന്ധാംകുന്ന് ഭഗവതിയെ ആരാധിച്ചു വരുന്നു. ഈ ചരിത്ര കാരണങ്ങൾ പഠനത്തിൽ വിശദീകരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. തിരുമാന്ധാംകുന്നു വൈശിഷ്ട്യം - ഒരു പഠനം, സമ്പാദനവും പഠനവും: എസ്. രാജേന്ദു, പ്രസാധനം: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2015. ISBN: 978-93-5254-281-9
  2. തിരുമാന്ധാംകുന്നു വൈശിഷ്ട്യം, മങ്കട കോവിലകത്തു ഉദയവർമ്മയാൽ അച്ചടിക്കപ്പെട്ടത്, മംഗളോദയം കമ്പനി, തൃശ്ശൂർ 1912