തിരുപ്പതി റെയിൽവേ സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tirupati

తిరుపతి
Indian Railway Station
TPTY Name Board.jpg
Tirupati railway station
LocationChennai-Anantpur High way 205, Tirupati, Andhra Pradesh
India
Coordinates13°37′40″N 79°25′10″E / 13.6279°N 79.4194°E / 13.6279; 79.4194Coordinates: 13°37′40″N 79°25′10″E / 13.6279°N 79.4194°E / 13.6279; 79.4194
Elevation150 മീ (492 അടി)
Line(s)Renigunta-Katpadi line, West North Line, Chennai Suburban
Platforms5
TracksIndian gauge
Construction
Structure typeStandard (on ground station)
ParkingAvailable
Other information
StatusFunctioning
Station codeTPTY
Zone(s) South Central Railway zone
വൈദ്യതീകരിച്ചത്Yes
Location
Tirupati railway station is located in Andhra Pradesh
Tirupati railway station
Tirupati railway station
Location in Andhra Pradesh

ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാ പ്രദേശിൽ സ്ഥിതിചെയ്യുന്ന തിരുപ്പതിയിലെ റെയിൽവേ സ്റ്റേഷനാണ് തിരുപ്പതി മെയിൻ റെയിൽവേ സ്റ്റേഷൻ. ചിറ്റൂർ ജില്ലയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ വരുന്ന തീർഥാടകരുടെ സ്ഥിരം യാത്രാപാതയാണ് തിരുപ്പതി റെയിൽവേ സ്റ്റേഷൻ.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. വിഷ്ണുവിനെ ഇവിടെ വെങ്കടേശ്വര സ്വാമിയെന്ന രൂപത്തിൽ ആരാധിക്കുന്നു. തിരുമലയിലെ ഏഴ് കുന്നുകളിൽ ഒന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

1891-ൽ സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനി സൗത്ത് ആർക്കോട്ട് ജില്ലയിൽനിന്നും കാട്പാടി, ചിറ്റൂർ വഴി പകാല വരെ മീറ്റർ ഗേജ് ലൈൻ ആരംഭിച്ചു. [1] അതിനുശേഷം തിരുപ്പതി വഴി പോകുന്ന കട്പടി – ഗുഡൂർ ലൈൻ ബ്രോഡ് ഗേജ് ആക്കി. [2]

തരംതിരിക്കൽ[തിരുത്തുക]

ഗുണ്ടക്കൽ റെയിൽവേ ഡിവിഷനിൽ എ1 വിഭാഗം സ്റ്റേഷനായാണ്‌ തിരുപ്പതി റെയിൽവേ സ്റ്റേഷനെ തരംതിരിച്ചിരിക്കുന്നത്. [3] ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും കൂടുതൽ ബുക്കിംഗ് വരുന്ന ആദ്യ 100 സ്റ്റേഷനുകളിൽ ഒന്നാണ് തിരുപ്പതി റെയിൽവേ സ്റ്റേഷൻ. [4][5]

സൗകര്യങ്ങൾ[തിരുത്തുക]

തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ 5 പ്ലാറ്റ്ഫോമുകളാണ് ഉള്ളത്, ഓരോന്നിലും 24 കോച്ചുകളുള്ള ട്രെയിനുകൾ കൈകാര്യം ചെയ്യാം. എല്ലാ പ്ലാറ്റ്ഫോമുകളിലും എസ്കലേറ്റർ സൗകര്യം ലഭ്യമാണ്. എല്ലാ ദിവസവും തിരുപ്പതി റെയിൽവേ സ്റ്റേഷൻ 45 ജോഡി ട്രെയിനുകളെ കൈകാര്യം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. W.Francis. Gazetter of South India, Vol 1, Page 14. Google Books. ശേഖരിച്ചത് 25 January 2013.
  2. "Katpadi Jn – Pakala Jn". IRFCA, 1966. ശേഖരിച്ചത് 25 January 2013.
  3. "Category of Stations over Guntakal Division". South Central Railway zone. Portal of Indian Railways. ശേഖരിച്ചത് 22 February 2016.
  4. "Tirupati Train Station Train Time Table". cleartrip.com. ശേഖരിച്ചത് 30 August 2016.
  5. "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. IRFCA. ശേഖരിച്ചത് 30 December 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]