തിരുനാവായ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുനാവായ തീവണ്ടി നിലയം
റെയിൽ‌ ഗതാഗതം
എടക്കുളം റെയിൽവേ സ്റ്റേഷൻ (1900).jpg
തിരുനാവായ റെയിൽവേ സ്റ്റേഷൻ 1900-ത്തിൽ
Locationഎടക്കുളം, തിരുനാവായ,
മലപ്പുറം ജില്ല
കേരളം
 ഇന്ത്യ
Coordinates10°54′41″N 75°59′02″E / 10.911527°N 75.983963°E / 10.911527; 75.983963Coordinates: 10°54′41″N 75°59′02″E / 10.911527°N 75.983963°E / 10.911527; 75.983963
Elevation6 മീറ്റർ
Owned byIndia ഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ മേഖലാ റെയിൽവേ
Line(s)കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ - തിരുനാവായ തീവണ്ടി നിലയം - തിരൂർ റെയിൽവേ സ്റ്റേഷൻ
Platforms2
Other information
Statusപ്രവർത്തിക്കുന്നു
Station codeTUA
Zone(s) ദക്ഷിണ റെയിൽവേ
Division(s) പാലക്കാട് ഡിവിഷൻ
Fare zoneഇന്ത്യയിലെ റെയിൽ മേഖല
വൈദ്യതീകരിച്ചത്അതെ

മലപ്പുറം ജില്ലയിൽ തിരുനാവായ പഞ്ചായത്തിലെ എടക്കുളം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന തീവണ്ടി നിലയമാണ് തിരുനാവായ തീവണ്ടി നിലയം (കോഡ് - TUA).[1][2] മുമ്പ് എടക്കുളം തീവണ്ടി നിലയം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്.[2] കേരളത്തിലെ റെയിൽ ഗതാഗത ശൃംഖലയിൽ തിരൂർ, കുറ്റിപ്പുറം എന്നീ തീവണ്ടി നിലയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയമാണിത്.[2]

ചരിത്രം[തിരുത്തുക]

മലപ്പുറം ജില്ലയിലെ തിരൂറിൽ നിന്ന് എട്ടു കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ സ്ഥലമാണ് തിരുനാവായ. നിളാ നദിയുടെ തീരത്തുള്ള ഈ സ്ഥലത്തു വച്ചാണ് ചരിത്രപ്രസിദ്ധമാർന്ന മാമാങ്കം നടന്നിരുന്നത്.[3]

തിരുനാവായ ഗ്രാമപഞ്ചായത്തിലുള്ള എടക്കുളം എന്ന സ്ഥലത്ത് തിരുനാവായ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു. ഏറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു എടക്കുളം.[1] സ്വാതന്ത്ര്യസമരകാലത്ത് നടന്ന മലബാർ കലാപത്തിൽ (1921) ഒരു പ്രധാന പങ്കുവഹിച്ച പ്രദേശമാണിത്. സമരാനുകൂലികളെ ബ്രിട്ടീഷ് പട്ടാളക്കാർ ജയിലിലടച്ചതും ഈ സ്ഥലത്തുവച്ചാണ്.[1]

തീവണ്ടി നിലയത്തിന്റെ പ്രത്യേകതകൾ[തിരുത്തുക]

തിരൂർ റെയിൽവേ സ്റ്റേഷനും കുറ്റിപ്പുറം സ്റ്റേഷനും ഇടയിലാണ് തിരുനാവായ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇതിന് സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുണ്ട്‌.[2] വൈദ്യുതീകരിച്ച ട്രാക്കുകളോടൊപ്പം രണ്ടു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.[2] പതിനാലോളം തീവണ്ടികൾ ഇവിടെ നിർത്തുന്നുണ്ട്. ഇവയിൽ മിക്കതും പാസഞ്ചർ ട്രെയിനുകളാണ്.[4] ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സന്ദർശിക്കാനെത്തുന്നവർക്ക് ഏറെ സഹായകമാണ് ഈ റെയിൽവേ സ്റ്റേഷൻ.[3]

സർവീസ് നടത്തുന്ന തീവണ്ടികൾ[തിരുത്തുക]

തിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടികൾ.[4]

നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യം തീവണ്ടിയുടെ പേര്
1. 56600 കോഴിക്കോട് ഷൊർണൂർ പാസഞ്ചർ
2. 16314 കണ്ണൂർ എറണാകുളം സൗത്ത് എക്സിക്യൂട്ടീവ് എക്സ്പ്രസ്
3. 16308 കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
4. 56603 തൃശ്ശൂർ കണ്ണൂർ പാസഞ്ചർ
5. 56664 കോഴിക്കോട് തൃശ്ശൂർ പാസഞ്ചർ
6. 56650 കണ്ണൂർ കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ
7. 56323 കോയമ്പത്തൂർ മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ
8. 56324 മംഗലാപുരം കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ
9. 56651 കോയമ്പത്തൂർ കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ
10. 56601 ഷൊർണൂർ കോഴിക്കോട് പാസഞ്ചർ
11. 56602 കണ്ണൂർ ഷൊർണൂർ പാസഞ്ചർ
12. 56663 തൃശ്ശൂർ കോഴിക്കോട് പാസഞ്ചർ
13. 16307 ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്
14. 16313 എറണാകുളം കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ[തിരുത്തുക]

തിരുനാവായ തീവണ്ടി നിലയത്തിനു സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾ.[5]

അടുത്തുള്ള വിമാനത്താവളങ്ങൾ[തിരുത്തുക]

തീവണ്ടി നിലയത്തിനടുത്തുള്ള വിമാനത്താവളങ്ങൾ.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പരിമിതികൾക്കിടയിലും മുഖം മിനുക്കി എടക്കുളം". മാധ്യമം. 2015 ഓഗസ്റ്റ് 24. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 ഡിസംബർ 12. Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 2.3 2.4 "Tirunnavaya Railway Station". India rail info. ശേഖരിച്ചത് 2015 ഡിസംബർ 12. Check date values in: |accessdate= (help)
  3. 3.0 3.1 "Thirunavaya, Malappuram". ശേഖരിച്ചത് 2015 ഡിസംബർ 12. Check date values in: |accessdate= (help)
  4. 4.0 4.1 "Departures from TUA/Tirunnavaya (2 PFs) Tirunnavaya Tirunnavaya". India Rail Info. ശേഖരിച്ചത് 2015 ഡിസംബർ 12. Check date values in: |accessdate= (help)
  5. 5.0 5.1 "Access". Kozhikkode Zamoorin Raja's Thirunavaya Nava Mukunda Temple. ശേഖരിച്ചത് 2015 ഡിസംബർ 12. line feed character in |publisher= at position 20 (help); Check date values in: |accessdate= (help)