തിരുനാരായണപുരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുനാരായണപുരം ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രമാണ്. പാണ്ഡ്യരാജാവിന്റെ കാലത്ത് പണിയിച്ചതാണ് ക്ഷേത്രം എന്നു വിശ്വസിക്കുന്നു. കല്ലിൽ കൊത്തിയ ശില്പങ്ങൾ വിജയനഗര നിർമ്മാണരീതികളുടെയും ചോളശില്പകലയുടെയും കൂടിച്ചേരലായി നിൽക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് വടശ്ശേരിക്കോണത്തു നിന്നും ഒരു കിലോമീറ്റർ കിഴക്ക് വയലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് സമീപത്താണ് കാവുള്ളത്. കാവുപുരയ്ക്ക് പടിഞ്ഞാറോട്ടാണ് ദർശനം. കാവ് നിർമ്മിച്ചിരിക്കുന്നത് മുല്ലപ്പന്തൽ മാതൃകയിലാണ്. മഴ പെയ്യുമ്പോൾ അകത്തു വീഴുന്ന വെള്ളം വിഗ്രഹത്തിലൂടെ ഒഴുകി തളക്കല്ല് വഴിപുറത്തു പോകും. മധ്യഭാഗം തുറന്നിരിക്കും. കോവിലിലെ പ്രധാന പ്രതിഷ്ഠയുടെ അടുത്തു തന്നെ പഞ്ചലോഹനിർമ്മിതമായ ശിവരൂപവും പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാൽ ശൈവ -വൈഷ്ണവ ചൈതന്യങ്ങൾ ഒരുമിച്ച് കുടികൊള്ളുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ശില്പകലാ സവിശേഷതകൾ[തിരുത്തുക]

നമസ്ക്കാരമണ്ഡപം കേരളീയ മാതൃകയിലുള്ളതാണ്. ശില്പങ്ങൾ വിജയനഗരശില്പമാതൃകയിലുള്ളതാണ്. ചോളവിജയനഗര നിർമ്മാണ രീതികളെ അനുസ്മരിക്കുന്ന ഈ ക്ഷേത്രം ജൈനമതക്കാർ പണിതീർത്തതാണെന്ന് പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

പ്രാചീന ശില്പവൈഭവമുദ്രയുമായ് തിരുനാരായണപുരം ക്ഷേത്രം -മഹേഷ്.വി. ,ദൃഷ്ടി-മാതൃഭൂമി ദിനപത്രം ,മാർച്ച്.3 .2014