തിമ്മമ്മ മാര്രിമനു
Thimmamma Marrimanu | |
---|---|
Species | Banyan (Ficus benghalensis) |
Location | Anantapur, Andhra Pradesh, India |
ആന്ധ്രാപ്രദേശിലെ കാദിരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അനന്തപുർ ജില്ലയിലെ ഒരു ആൽവൃക്ഷമാണ് തിമ്മമ്മ മാര്രിമനു (Thimmamma Marrimanu.). ഇത് പേരാലിന്റെ (Ficus benghalensis) ഇനം ആയ ഒരു വൃക്ഷം ആണ്. തെലുങ്ക് ഭാഷയിൽ "മാരി" ("marri) " "ആൽമരം" "(banyan) ", മനു ("manu ") , "മരങ്ങൾ" "(trees)" എന്നുമാണ് സൂചിപ്പിക്കുന്നത്.[1][2] ഇതിന്റെ മേലാപ്പ്ഭാഗം 19,107 m2 (4.721 acres) ആണ് [3] [4] [5] 1989 -ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഈ ആൽമരം ലോകത്തിലെ ഏറ്റവും വലിയ ആൽമരം ആയി പ്രഖ്യാപിച്ചിരിക്കുന്നു.[6] [7]
ഐതിഹ്യം
[തിരുത്തുക]1393 എ.ഡി യിൽ സെത്തിബലിജ ദമ്പതിമാരായ സെന്നക വെങ്കടപ്പയുടെയും മങ്കമ്മയുടെയും മകൾ തിമ്മമ്മ ജനിച്ചതായി തെലുങ്ക് ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ പറയപ്പെടുന്നു. 1434-ൽ മരണപ്പെട്ട ബാല പയ്യാരയെ വിവാഹം ചെയ്ത തിമ്മമ്മ സതി അനുഷ്ഠിക്കുകയും ചെയ്തു.[8] അസുഖം ബാധിച്ച ഭർത്താവിനെ ഭക്തിപൂർവ്വം സേവിച്ചവളായിരുന്നു അവർ[9]ശവകുടീരത്തിലെ അവരുടെ ചിതയൊരുക്കിയ സ്ഥലത്ത് ഈ വൃക്ഷം മുളപ്പിച്ചതായി കരുതപ്പെടുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് തിമ്മമ്മയോട് മനസ്സുനിറഞ്ഞു പ്രാർത്ഥിച്ചാൽ പൂർണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങളെ ലഭിക്കുമെന്നാണ് വിശ്വാസം.
മതപരമായ പ്രാധാന്യം
[തിരുത്തുക]വലിയ ആൽമരം. ഹിന്ദുമതം (വൈദികം, ശൈവിസം, ദ്രാവിഡ ഹിന്ദുമതം ഉൾപ്പെടെ), ബുദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയ ഇന്ത്യൻ വംശജരായ ആളുകൾ വലിയ ആൽമരത്തെ ബഹുമാനിക്കുന്നു. മരത്തിന്റെ ചുവട്ടിൽ തിമ്മമ്മയ്ക്ക് ഒരു ചെറിയ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ തിമ്മമ്മയെ ആരാധിച്ചാൽ അടുത്ത വർഷം സന്താനമുണ്ടാകുമെന്ന് പ്രദേശവാസികൾ ശക്തമായി വിശ്വസിക്കുന്നു. ശിവരാത്രി നാളിൽ ആ വൃക്ഷത്തെ ആരാധിക്കാൻ ആയിരങ്ങൾ തടിച്ചുകൂടുമ്പോൾ തിമ്മമ്മയിൽ വലിയൊരു ജത്ര നടത്താറുണ്ട്. [10]
രേഖപ്പെടുത്തൽ
[തിരുത്തുക]ഇന്ത്യയിലെ കർണാടകയിലെ ബാംഗ്ലൂരിൽ നിന്നുള്ള ഫ്രീലാൻസ് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമായ റിഗ്രറ്റ് അയ്യർ (സത്യനാരായണ അയ്യർ) ആണ് ഈ മരം ആദ്യമായി ശ്രദ്ധിക്കപ്പെടുകയും ലോകത്തെ അറിയിക്കുകയും ചെയ്തത്. 1989 എഡിഷനിൽ "ലോകത്തിലെ ഏറ്റവും വലിയ ആൽമരം" എന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഈ മരം രേഖപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തി.[11]
'ദി ട്രീ സ്പിരിറ്റ്‌സ്' (29 ഓഗസ്റ്റ് 2017) എന്ന ബിബിസി പരമ്പരയുടെ രണ്ടാം ഭാഗത്തിൽ തിമ്മമ്മ മാര്രിമനു ചർച്ച ചെയ്യപ്പെട്ടു.[12]
അവലംബം
[തിരുത്തുക]- ↑ C. Sudhakar; R. Suguna Kumari (2008). Women and Forestry. The Associated Publishers. ISBN 978-81-8429-081-3. Retrieved 5 June 2012.
- ↑ Lavanya Vemsani (31 October 2006). Hindu and Jain Mythology of Balarāma: Change and Continuity in an Early Indian Cult. Edwin Mellen Press. ISBN 978-0-7734-5723-2. Retrieved 5 June 2012.
- ↑ Matthews, Peter; Dunkley McCarthy, Michelle; Young, Mark (CON) (October 1993). The Guinness Book of Records 1994. Facts on File. ISBN 978-0-8160-2645-6. Retrieved 5 June 2012.
- ↑ Confer "Banyan Trees". Backpacker-backgammon.com. Backpacker-Backgammon. Archived from the original on 2012-07-10. Retrieved 2012-07-10.
- ↑ Confer "Thimmamma Marrimanu". anantapur.com. Retrieved 2017-01-04.
- ↑ India Today. Living Media India Pvt. Ltd. 1992. p. 53. Retrieved 5 June 2012.
- ↑ Sayeed, Vikhar Ahmed. "Arboreal Wonder". Frontline. Retrieved 5 June 2012.
- ↑ ""Thimmamma Marri Maanu"". Archived from the original on 2010-06-26. Retrieved 2018-10-05.
- ↑ Various (2005). Tourist Guide to South India. Sura Books. pp. 295 et seq. ISBN 978-81-7478-175-8. Retrieved 5 June 2012.
- ↑ Various. Tourist Guide to Andhra Pradesh. Sura Books. pp. 44 et seq. ISBN 978-81-7478-176-5. Retrieved 5 June 2012.
- ↑ "Largest canopy on a living tree".
- ↑ "BBC World Service - Heart and Soul, the Tree Spirits, the Tree Spirits: Thimmamma Marrimanu".