തിക്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിക്ത (കയ്പു) രസമുള്ള ആയുർവേദ ഔഷധ ദ്രവ്യങ്ങളെ മൊത്തമായി പറയുന്ന പേരാണ് തിക്തകം. ഈ ഗണത്തിൽ ഏറ്റവും ശ്രേഷ്ഠമായ ദ്രവ്യം പടോലം ആണ്. കുലകം, തിക്തം, പാണ്ഡുകം, കയ്ക്കശച്ഛദം, രാജീഫലം, പാണ്ഡുഫലം, രാജേയം, അമൃതഫലം, ബീജഗർഭം, പ്രതീകം, കുഷ്ഠഹാ കാസഭഞ്ജനം എന്നിവ പര്യായങ്ങൾ. ഇത് ആമത്തെ പചിപ്പിക്കും, ഹൃദ്യവും വ്യഷ്യവും ലഘുവും അഗ്നിദീപനവും സ്നിഗ്ധവും ഉഷ്ണവുമാണ്. കാസം, ജ്വരം,ത്രിദോഷം,കൃമി ഇവയെ ശമിപ്പിക്കും. വേര് സുഖവിരേചനത്തെയുണ്ടാക്കും. തണ്ട് കഫത്തേയും പത്രം പിത്തത്തേയും ഫലം ത്രിദോഷത്തേയും ശമിപ്പിക്കും. ഘൃതം, കഷായം, ചൂർണം തുടങ്ങിയ കല്പനകളായി ഉപയോഗപ്പെടുത്തുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിക്തകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിക്തകം&oldid=1798072" എന്ന താളിൽനിന്ന് ശേഖരിച്ചത്