Jump to content

താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താർ
ഹിമാലയൻ താർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Caprinae
In part
Genus

Hemitragus
Nilgiritragus
Arabitragus

ആർട്ടിയോഡാക്ടില സസ്തനി ഗോത്രത്തിന്റെ ഉപകുടുംബമായ കാപ്രിനിഡെയിൽപ്പെടുന്നതും കോലാടിന്റെ ബാഹ്യലക്ഷണങ്ങളുള്ളതുമായ ഒരിനം ഏഷ്യൻ മാനുകളെ താർ എന്ന് വിളിക്കുന്നു.

ശരീരഘടന

[തിരുത്തുക]

പർവതനിരകളിലും വൃക്ഷങ്ങൾ തിങ്ങി വളരുന്ന കുന്നിൻചരിവുകളിലുമാണ് ഇവ ജീവിക്കുന്നത്. തോളറ്റം വരെ ഒരു മീറ്ററോളം ഉയരവും 90 കിലോഗ്രാം വരെ ഭാരവും വരും. ആൺ - പെൺ മൃഗങ്ങൾക്ക് ചെറിയ പരന്ന കൊമ്പുകളുണ്ട്. ആൺമൃഗങ്ങൾ വലിപ്പം കൂടിയവയാണ്. ഇവയുടെ കൊമ്പുകളിൽ വാർഷിക വളർച്ചാവലയങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിയും. ആൺമൃഗങ്ങളെയപേക്ഷിച്ച് പെൺമൃഗങ്ങളുടെ ശരീരരോമങ്ങൾ നീളം കുറഞ്ഞവയാണ്. ഗർഭകാലം 180 ദിവസമായിരിക്കും.

വിവിധയിനം താറുകൾ

[തിരുത്തുക]

ഹിമാലയൻ താർ

[തിരുത്തുക]

ഹിമാലയൻ താറുകളെ ഭൂട്ടാൻ മുതൽ കാശ്മീർ വരെയുള്ള ഭൂപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ഇതിന്റെ ശരീരം നീളംകൂടി, ജടപിടിച്ച കടുംചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള രോമങ്ങളാൽ ആവൃതമാണ്. കുഞ്ചിരോമങ്ങൾക്കു സദൃശമായ നീണ്ട രോമങ്ങൾ കഴുത്തിലും തോളിലും കാണപ്പെടുന്നുമുണ്ട്. തലയിലും കാൽമുട്ടിനു താഴെയും വളരെച്ചെറിയ രോമങ്ങളാണുള്ളത്.

നീലഗിരി താർ

[തിരുത്തുക]

നീലഗിരി താറുകൾ തെക്കേ ഇന്ത്യയിലാണ് ധാരാളമായി കണ്ടുവരുന്നത്. ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങൾ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും.

അറേബ്യൻ താർ

[തിരുത്തുക]

ടാറുകളിൽ വച്ചേറ്റവും വലിപ്പം കുറഞ്ഞ ഇനം ഒമാനിൽ കണ്ടുവരുന്ന അറേബ്യൻ ടാറുകൾ ആണ്. ഇവയുടെ ശരീരത്തെ പൊതിഞ്ഞ് നീളം കുറഞ്ഞ രോമങ്ങളാണുള്ളത്. രോമങ്ങൾക്ക് മഞ്ഞ കലർന്ന തവിട്ടുനിറവുമാണ്. എങ്കിലും കാലുകളിലേയും വയറിനടിഭാഗത്തേയും രോമങ്ങൾക്ക് വെള്ളനിറമാണുള്ളത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാര് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താർ&oldid=2283265" എന്ന താളിൽനിന്ന് ശേഖരിച്ചത്