താഹ മാടായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താഹ മാടായി
Thaha madayi.jpg
താഹ മാടായി
ജനനം [[]]
മാടായി,കണ്ണൂർ ജില്ല
ദേശീയത ഭാരതീയൻ
വിഷയം അനുഭവക്കുറിപ്പുകൾ

കേരളത്തിലെ പ്രശസ്തനായ ഒരു പത്രപ്രവർത്തകനാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു[1]. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

 • ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
 • കണ്ടൽ പൊക്കുടൻ
 • ചിത്രശലഭങ്ങൾക്ക് ഉന്മാദം
 • മാമുക്കോയ ജീവിതം
 • സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ[2]
 • എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം[2]
 • മുഖം
 • പുനത്തിലിന്റെ ബദൽ ജീവിതം
 • നഗ്നജീവിതങ്ങൾ
 • കാരി
 • പ്രിയപ്പെട്ട സംഭാഷണങ്ങൾ

അവലംബം[തിരുത്തുക]

 1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 723. 2012 ജനുവരി 02. ശേഖരിച്ചത് 2013 ഏപ്രിൽ 10. 
 2. 2.0 2.1 [1] mathrubhumibooks. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=താഹ_മാടായി&oldid=2196068" എന്ന താളിൽനിന്നു ശേഖരിച്ചത്