താഴ്‌വാരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താഴ്‌വാരം
സംവിധാനംഭരതൻ
നിർമ്മാണംവി.ബി.കെ. മേനോൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമോഹൻലാൽ
സലിം ഘൗസ്
സുമലത
അഞ്ചു
ശങ്കരാടി
ബാലൻ കെ. നായർ
സംഗീതംപശ്ചാത്തലസംഗീതം:
ജോൺസൻ
ഗാനങ്ങൾ:
ഭരതൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോഅനുഗ്രഹ സിനി ആർട്സ്
വിതരണംഅനുഗ്രഹ സിനി ആർട്സ് റിലീസ് (കേരളം)
റിലീസിങ് തീയതിഏപ്രിൽ 13, 1990
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

ഭരതന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താഴ്‌വാരം. ചിത്രത്തിന്റെ രചന എം.ടി. വാസുദേവൻ നായരാണ് നിർവ്വഹിച്ചിരിക്കുന്നത്.

കഥാസംഗ്രഹം[തിരുത്തുക]

സുഹൃത്തുക്കളായിരുന്ന ബാലനും (മോഹൻലാൽ) രാജുവും (സലിം ഘൗസ്) തമ്മിലുള്ള പ്രതികാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലൻ സ്വരൂക്കൂട്ടി വെച്ചിരുന്ന സമ്പാദ്യം ബാലന്റെ ഭാര്യയെ കൊലപ്പെടുത്തി രാജു സ്വർണ്ണമടക്കം കവർച്ച ചെയ്തു. കൊലപാതകത്തിൽ ബാലൻ പ്രതിയായി ജയിലിലടക്കപ്പെടുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ നിന്നും കഠാര ഉപയോഗിച്ച് ബാലൻ രാജുവിന്റെ ചിത്രം വേർപെടുത്തിയെടുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ബാലൻ രാജുവിനെ അന്വേഷിച്ച് ഒരു താഴ്വാര മേഖലയിൽ എത്തിച്ചേരുന്നു. അവിടെ നാണുവിന്റെയും (ശങ്കരാടി) ഏകമകൾ കൊച്ചൂട്ടിയുടെയും (സുമലത) ഭവനത്തിനു സമീപം ഒരു കൂരയിലായിരുന്നു രാജു വസിച്ചിരുന്നത്. നാണുവിന്റെ മകൾക്ക് രാജുവിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു. ബാലൻ ഗ്രാമത്തിലെത്തി രാജുവിനെ കാണുകയും അവർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്നു. ഏറ്റുമുട്ടലിൽ ബാലൻ പരാജയപ്പെടുന്നു. എന്നാൽ പരിക്കുകളാൽ ബാലൻ അബോധാവസ്ഥയിൽ ഒറ്റപ്പെട്ടു കിടക്കുന്നിടത്തു നിന്നും കൊച്ചൂട്ടി ബാലനെ രക്ഷപ്പെടുത്തി തന്റെ ഭവനത്തിലെത്തിക്കുന്നു. അവിടെ വരാന്തയിൽ ദുർബലശരീരത്താൽ അന്തിയുറങ്ങിയിരുന്ന ബാലന് പലതവണ രാജുവിൽ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു. രാജു നുണക്കഥ സൃഷ്ടിച്ച് നാണുവിനെ ബാലനിൽ നിന്നും അകറ്റുന്നു. എന്നാൽ ബാലൻ തന്റെ കഥകൾ കൊച്ചൂട്ടിയെ അറിയിക്കുന്നു. ബാലൻ രാജുവിനെ കീഴ്പ്പെടുത്തി കുടിലിൽ കിടത്തി തോട്ട കത്തിച്ചെറിഞ്ഞ് കൊലപ്പെടുത്തുന്നു. ഒടുവിൽ തന്റെ പ്രതികാരം ലക്ഷ്യം കണ്ട് ബാലൻ അവിടെ നിന്നും നടന്നകലുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനത്തിന് ഭരതൻ സംഗീതം നൽകിയിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താഴ്‌വാരം_(ചലച്ചിത്രം)&oldid=3392569" എന്ന താളിൽനിന്ന് ശേഖരിച്ചത്