താഴമൺ മഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സുപ്രസിദ്ധമായ ഒരു ബ്രാഹ്മണ തന്ത്രികുടുംബമാണ് താഴമൺ മഠം. വിശ്വപ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിലെ താന്ത്രികാവകാശം ഇവർക്കാണ്. കൂടാതെ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം തുടങ്ങി വേറെയും ധാരാളം ക്ഷേത്രങ്ങളിൽ ഇവർക്ക് തന്ത്രാധികാരമുണ്ട്. കേരളത്തിലെ ആദ്യ താന്ത്രിക കുടുംബങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ കുടുംബത്തിലെ പുരുഷന്മാർ, 'കണ്ഠരര്' എന്ന സ്ഥാനപ്പേര് ഉപയോഗിച്ചുവരുന്നു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരടുത്തുള്ള മുണ്ടൻകാവിലാണ് മഠത്തിന്റെ ആസ്ഥാനം. ആന്ധ്രയിൽനിന്നാണ് പന്തളം രാജകുടുംബം ക്ഷണിച്ചു കൊണ്ടുവന്നത് . താന്ത്രികം എന്നത് ഹിന്ദു മതത്തിന്റെ ആരാധന ക്രമവുമായിട്ട് ബന്ധപ്പെട്ട പ്രവൃത്തിയായാണ് ഹിന്ദുമതവിശ്വാസികൾ കണ്ടുവരുന്നത്.

ശബരിമലയിൽ കോടതിവിധിയനുസരിച്ച് യുവതികൾ കയറിയപ്പോൾ തന്ത്രി നടയടയ്ക്കുകയും ശുദ്ധിക്രിയ നടത്തുകയും ചെയ്തതു വിവാദമായിരുന്നു.

"https://ml.wikipedia.org/w/index.php?title=താഴമൺ_മഠം&oldid=3941062" എന്ന താളിൽനിന്ന് ശേഖരിച്ചത്